സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് പ്രമാദമായ സുപ്രിംകോടതി വിധിവന്നപ്പോള്‍ തന്നെ ആദ്യമായി സ്ത്രീപള്ളിപ്രവേശന പരാമര്‍ശം നടത്തി റെക്കോര്‍ഡ് സ്വന്തമാക്കിയ വനിതയാണ് സുഹറാത്ത. വെറും പറച്ചിലായിരുന്നില്ല; ചരിത്രവും വര്‍ത്തമാനവും കൂലങ്കശമായി പഠിച്ച് ഗവേഷണം നടത്തിയ ഒന്നൊന്നര പറിച്ചിലായിരുന്നുവത്. ആതിഖ ബീവിയുടെ ഭൂതവും സ്വര്‍ഗസ്ഥസ്ത്രീകളുടെ ഭാവിയും ചേര്‍ത്തുവെച്ച പുരോഗമനതാത്തയുടെ ഇമ്മിണി ബല്യ വര്‍ത്തമാനം. സുഹറാത്തയില്‍ നിന്ന് കിട്ടിയ ചോദനം ഖമറാത്തയും മജീദ്കയും ഏറ്റുപിടിച്ചു. പിന്നീട് കണ്ടത് വിശ്വാസിയാര്‍ അവിശ്വാസിയാരെന്ന് തിരിച്ചറിയാനാകാത്ത വിധം സ്തീപക്ഷവാദികളുടെ കേറിഞെരക്കം. മക്കയിലും മദീനയിലും പോലെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം […]
തുടർന്നു വായിക്കുകരാത്രി മഖ്-ബറ കത്തിക്കണം, പകല്‍ വിഗ്രഹം നന്നാക്കണം
പടന്നയിലെ സലഫീ മസ്ജിദിലെ ഖുതുബാ പ്രഭാഷണ സ്ഥാനത്തു നിന്നും ചുഴലി അബ്ദുല്ല മൌലവിയെ സലഫികള്‍ പുറത്താക്കിയെന്ന് ഇന്നലെ വായിച്ചു. കാരണമറിഞ്ഞപ്പൊ കൌതുകവും ചിരിയും സഹതാപവും ഒക്കെ സമ്മിശ്രമായി അനുഭവപ്പെട്ടു! പ്രളയ ശേഷം വഹാബി നേതാക്കളും അനുയായികളും കൂടി അംബലങ്ങളും അതിലെ വിഗ്രഹങ്ങളുമൊക്കെ തുടച്ച് നന്നാക്കി പുന:പ്രതിഷ്ടിക്കാന്‍ മുന്നില്‍ നിന്നതിനെ ചുഴലി മൌലവി തന്റെ ഖുതുബ പ്രസംഗത്തില്‍ ചോദ്യം ചെയ്തതാനത്രെ സലഫീ നേതാക്കളെ ചൊടിപ്പിച്ചത്. കേട്ടാ ചിരി വരാതിരിക്കുമോ? മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനെ ശിര്‍ക്കെന്ന് വിളിച്ച് ലോകത്തെ മുസ്ലിംകളെ […]
തുടർന്നു വായിക്കുകകാന്തപുരത്തിന് എവിടുന്നാ ഇത്രയും പണം?
ആറു വര്‍ഷങ്ങള്‍ക്കു മുംബ് 2012 ഏപ്രില്‍ മാസത്തിലാണ് സംഭവം. മാണിയൂരിലെ ഇടവച്ചാലില്‍ താമസിക്കുന്ന ഉസ്താദ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമിയെ സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായി. കാണാന്‍ ഉസ്താദ് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാനും സുഹുത്ത് ഇബ്രാഹിമും കൂടി ഒരു വൈകുന്നേരം അല്‍ഖാസിമി ഉസ്താദിന്റെ വീട്ടിലെത്തിയത്. കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്ര നടക്കുന്ന സമയമായിരുന്നുവത്. കേരളയാത്രക്ക് പ്രത്യേക ട്രെയിന്‍ ചാര്‍ട്ട് ചെയ്തതിന്റെ വിസ്മയം തുറന്നു പ്രകടിപ്പിച്ച കൂട്ടത്തില്‍ ഉസ്താദ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും സമസ്തയുടെ പഴയകാലത്തെ ചില സംഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. മാണിയൂരിലെ ഒരു കോളജിന്റെ പിരിവുമായി ബന്ധപ്പെട്ട് […]
തുടർന്നു വായിക്കുകഗുരുവര്യര്ക്ക് സ്നേഹാദരങ്ങള്‍
ജീതിതത്തിലെ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ശരിയിലൂടെ വഴി നടത്തുന്നതിലുമുള്ള കഴിവ് മാനദണ്ടമാക്കിയാല്‍ പ്രിയപ്പെട്ട ഉമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യാപിക. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കിയാല്‍ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജീവിതത്തിനു മുന്നില്‍; നിന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞും പറയാതെയും എന്നെ ശരിയാക്കാന്‍ പണിയെടുത്ത ഒരുപാട് പേര്‍. അലിഫിന്റെ ആദ്യാക്ഷരം പഠിപ്പിച്ചു തന്നെ തരിയേരി ശറഫുല്‍ ഇസ്ലാം മദ്രസയിലെ ഉസ്താദ് മൂസ മുസ്ല്യാരാണ് അധ്യാപക നിരയിലെ ആദ്യത്തെ കണ്ണി. ഭഗവതി വിലാസം സ്കൂളിലെ തങ്കമണി […]
തുടർന്നു വായിക്കുകകിണര് തപ്പയിറങ്ങിയവരുടെ കഥ!
മാസങ്ങള്‍ക്ക് മുംബ് ബി.ബി.സിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് കിണറുകള്‍ നിര്‍മ്മിച്ക് പതിനായിരങ്ങള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന ഒരു ഇന്ത്യക്കാരനെ പറ്റിയുള്ള വാര്‍ത്ത. കന്യാകുമാരി മുതല്‍ ജമ്മു-കാശ്മീര്‍ വരെ വിസ്മയകരമായ വിദ്യഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാന്തപുരമുസ്താദായിരുന്നു വാര്‍ത്തയിലെ നായകന്‍. കേരളത്തിനു പുറത്ത് അങ്ങോളമിങ്ങോളമായി പരന്നുകിടക്കുന്ന ആ ശുദ്ധജല വിതരണ പദ്ധതികളും കിണറുകളും നേരിട്ടുകാണാനും അറിയാനും ആഗോള മാധ്യമ ഭീമനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് കേരളത്തില്‍ പൂനത്ത് നൂറാളുകള്‍ ഒന്നിച്ക് ഒരു കിണര്‍ […]
തുടർന്നു വായിക്കുകശരിയാണോ എന്ന് ചിന്തിക്കുന്നതാണ് വലിയ തെറ്റ്
ഷറീന് 20 വയസ്സാണ് പ്രായം. ഈ കാലയളവില്‍ sslc, +2 പരീക്ഷകളെഴുതിയിട്ടുണ്ട്. ഒരു പരീക്ഷയിലും കണ്ടിട്ടില്ലാത്ത ഭീകരമായ ചോദ്യമാണ് കോടതി അവള്‍ക്ക് മുന്നിലിട്ടത് “20 വര്‍ഷം ഓമനിച്ച് വളര്‍ത്തിയ മാതാപിതാക്കളോടൊപ്പം പോകുന്നോ അതോ 20 ദിവസമായി പരിചയമുള്ള കാമുകന്റെ കൂടെ പോകുന്നോ?” ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതി പരിചയമുള്ള അവള്‍ക്ക് ഇതിന്നുത്തരം ചെയ്യാന്‍, ആലോചിക്കാന്‍ സമയം വേണമത്രെ. കരുണാനിധിയും കരുണാകരനുമായ ന്യായാധിപന്‍ ആവശ്യത്തിന് സമയം നല്‍കുകയും ചെയ്തു. സമയം തീര്‍ന്ന് പോകുമെന്നോ, അരമണിക്കൂറ് മുന്നാടിയുള്ള ബെല്ലടിച്ചെന്നോ […]
തുടർന്നു വായിക്കുകപ്ലീസ് വെയ്റ്റ്! സമരക്കാര്‍ നാസ്ത കഴിച്ച് ഉടനെയെത്തും
മര്‍കസ് കവാടത്തിന്റെ മുന്നില്‍ ഉണ്ണാവ്ര്തമിരിക്കുന്നവരുടെ സമരപ്പന്തലിന്റെ ഇന്ന് കണ്ട ഒരവസ്ഥയാണിത്. സമരത്തിന് രണ്ടാഴ്ച പ്രായം മൂത്തിട്ടും തീര്പ്പോ് ഒത്തുതീര്പ്പോ കാണാതിരിക്കുംബോ സമരക്കാര്ക്കുാമുണ്ടാവില്ലേ പരിഭ്രാന്തി. 4 ദിവസം കഴിഞ്ഞാല്‍ റമദാന്‍ മാസമാണ് വരാനിരിക്കുന്നത്. മനസ്സും ശരീരവും നിറഞ്ഞ് ഒന്നു നാസ്ത കഴിക്കണമെങ്കില്‍ ഇനിയൊരു മാസം കൂടി കാത്തിരിക്കേണ്ടി വരും. കാണികള്‍ കുറഞ്ഞ സമയം നോക്കി എവിടേക്കാണീ സമരക്കാര്‍ മുങ്ങിയത്! മര്കസ് കാന്റീനില്‍ നാസ്ത കഴിക്കാന്‍ പോയതായിരിക്കുമോ? ജീവിതകാലം മുഴുവന്‍ ചോര നീരാക്കി വിയര്‍പ്പൊഴുക്കി മര്‍കസിനെതിരെ പണിയെടുത്ത ഒരാള്‍ അവസാനം […]
തുടർന്നു വായിക്കുകഇര കാന്തപുരമാണെങ്കില്‍ വേട്ടക്കാരന് ഒരൊറ്റ മതമേയുള്ളൂ
“അവര്‍ നിങ്ങളോട് സുന്നിയാണോന്ന് ചോദിക്കില്ല, മുജാഹിദാണോന്ന് ചോദിക്കില്ല, ഏ.പിയാണോ ഇ.കെയാണോ എന്ന് ചോദിക്കില്ല. അവര്‍ക്ക് വേണ്ടത് മുസ്ലിമിനെയാണ്” ഫാസിസത്തിനെതിരെ ഈമാന്‍ മൂത്തവര്‍ ഈയടുത്ത് വാട്സാപ്പിലും ഫെയ്സ്ബുക്കിലും ചറപറയെറിഞ്ഞ ഈ ഉണര്‍ത്തുപോസ്റ്റ് കാണാത്തവരുണ്ടാകില്ല. ഇപ്പൊ അവരും ഇവരും മറ്റോരും ഒന്നായി നിങ്ങളും മര്‍കസിലോട്ട് പോരുന്നോന്ന ചോദിക്കുന്നത്. ഉത്ബുദ്ധ കേരളത്തില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കോ പണ്ടിതന്മാര്‍ക്കോ നേരെ ചെറുവിരലനക്കാന്‍ ധൈര്യം ചോര്‍ന്നുപോയ സംഘ്പരിവാറുകള്‍ക്ക് മര്‍കസെന്ന കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക കേന്ദ്രത്തിലേക്ക് പാലവും കോണിയും വെച്ചുകൊടുത്തവര്‍ സംഘ്പരിവാറിന്റെ കൈപിടിച്ച് കാംബസിലൂടെ ഉല്ലാസ […]
തുടർന്നു വായിക്കുക‘മാധ്യമം’ മൌദൂദ്യമത്തിന്റെ രീതിശാസ്ത്രം
മാധ്യമം ലീഗിനെതിരെ എഴുതിയപ്പൊഴാ മൌദൂദ്യമത്തിന്റെ രീതിശാസ്ത്രം ലീഗിന് പിടികിട്ടിയത്. ‘ബി.ജെ.പി.ക്കെതിരെ പ്രതികരിക്കാന്‍ ലീഗിന് പരിമിതികളുണ്ട്’ എന്ന മാധ്യമ വാര്‍ത്തയുടെ ചുവട് പിടിച്ച് നവമാധ്യമങ്ങള്‍ ലീഗിനെയും ശംസുദ്ധീന്‍ എം.എല്‍.എയും വിചാരണ ചെയ്തപ്പൊ പുതിയ വിശദീകരണം വന്നിരിക്കുന്നു. മാധ്യമം മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കുകയാണത്രെ. വാര്‍ത്തകള്‍ വളച്ചൊടിച്ച് സമൂഹത്തില്‍ ഫിത്ന ഉണ്ടാക്കുകയാണത്രെ. സംഭവം സത്യമാണ്. മാധ്യമം എന്നാല്‍ മൌദൂദ്യമമാണ്. മുസ്ലിംകളിലെ ഏറ്റവും ചെറിയ ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന മൌദൂദികളുടെ വക്രബുദ്ധിയുടെ എഴുത്ത് രീതിയാണ് മാധ്യമം. പക്ഷെ, അത് തിരിച്ചറിയാന്‍ ലീഗിന് […]
തുടർന്നു വായിക്കുകമുത്ത്വലാഖ് അസാധു, ദംബതികളൊന്നിക്കുന്നു.
ഇന്ത്യയില്‍ മുത്ത്വലാഖ് അസാധുവാക്കണമെന്ന് പണ്ടിത്ജി മോഡിയങ്കിള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ ആ ദംബതികളുടെ മനസ്സില്‍ ലഡു പൊട്ടിയിരുന്നു. 14 വര്‍ഷം മുംബ് മൂന്നു ത്വലാഖും ചൊല്ലിപ്പിരിയുംബോള്‍ ഇത്രയും അകലപ്പെടുമെന്ന് രണ്ടുപേരും കരുതിയതല്ല. പിരിഞ്ഞതില്‍ പിന്നെ തട്ടലും മുട്ടലും ചീറ്റലും തന്നെയായിരുന്നു പണി. അങ്ങാടിയില്‍ മൈക്ക് കെട്ടി പരസ്പരം ചീത്ത പറഞ്ഞ് രണ്ടുപേരും ത്ര്ശൂര്‍ ഭരണിപ്പാട്ടിനെ പോലും പിന്നിലാക്കി. ഞാന്‍ മുസ്ലിമല്ലെങ്കിലും സാരമില്ല നീ കാഫിറായാ മതിയെന്നായിരുന്നു രണ്ടു പേരുടെയും നിലപാട്. അതിനെ അവര്‍ തൌഹീദെന്ന് പേരിട്ട് വിളിക്കുകയും […]
തുടർന്നു വായിക്കുക