ആദരവുകള്‍ നിറഞ്ഞ സുല്‍ത്താനുല് ഉലമാ, അങ്ങയുടെ ഈ യാത്രകള്‍ ഞങ്ങളെ പോലുള്ളവരുടെ മാനസാന്തരങ്ങളില്‍ പ്രാര്‍ത്ഥനകളുടെ തിരമാലകള്‍ തീര്‍ക്കുകയാണ്‍ അങ്ങേക്കു വേണ്ടി. ഉത്തരേന്ത്യന്‍ മുസ്ലിംകളെ നേരിട്ടനുഭവിച്ച ഞങ്ങളെ പോലുള്ളവര്‍ അവിടെ അങ്ങയെ പോലുള്ള ഒരു ധിഷണാശാലിയുടെ ഇടപെടല്‍ വളരേ മുംബ് തന്നെ ആഗ്രഹിച്ചിരുന്നു. സുല്‍ത്താനുല്‍ ഹിന്ദിന്റെയും (റ) ബഹ്തിയാര്‍ കഹ്കിയുടെയും(റ) ഒക്കെ നേത്ര്ത്വത്തില്‍ പൂര്‍വ്വസൂരികളായ സൂഫികള്‍ നിര്‍മ്മിച്ച് പാകപ്പെടുത്തിയെടുത്ത ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ചുവട് പിഴക്കുംബോള്‍ ആ മഹത്തുക്കളുടെ പിന്‍-ഗാമികളായ മഹത്തുക്കള്‍ രാജധാനിയില്‍ സംഗമിക്കുന്നത് ഉത്തരാധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ പ്രയാണത്തെ […]
തുടർന്നു വായിക്കുകCategory Archives: കത്തുകൾ
‘ശ്രീമാന്‍‘ രാമന്തളിയറിയാന്‍…
രാമന്തളി മുഹമ്മദ്, താങ്കളുടേതെന്ന പേരില്‍ രണ്ടു ദിവസം മുംബ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയില്‍ പെട്ട, ശൈഖുനാ ഖമറുല്‍ ഉലമയ്ക്കെന്ന പേരില്‍ താങ്കള്‍ പോസ്റ്റ് ചെയ്ത ഒരു ‘കത്താ’ണു ഈ കുറിപ്പിന്നാധാരം. സാധാരണ ഒരു മറുപടി തുടങ്ങുംബോള്‍ പ്രയോഗിക്കാറുള്ള ‘സ്നേഹപൂര്‍വ്വം’, ‘ഹ്ര്ദയപൂര്‍വ്വം’ എന്ന അഭിസംബോധനകള്‍ക്കൊന്നും ഒരര്‍ത്ഥത്തിലും താങ്കള്‍ അര്‍ഹതപ്പെടാത്തതിനാലാണു വലിയ ആമുഖങ്ങളൊന്നുമില്ലാതെ വിഷയത്തിലേക്ക് കടക്കുന്നത്. ഖമറുല്‍ ഉലമ ജീവിതത്തിലൊരിക്കലെങ്കിലും താങ്കളുടെ ‘കത്ത്’ കാണാനുള്ള അശേഷം സാധ്യത ഇല്ലാത്തതു കൊണ്ടും താങ്കളെപ്പോലെ കുപ്പ്രസിദ്ധിയുടെ പിന്നാലെ നിലവിളിച്ചോടുന്ന അവിവേകികള്‍ക്ക് മറുപടിയെഴുതാനുള്ള 5 മിനുറ്റ് സമയം […]
തുടർന്നു വായിക്കുകആ വിളക്കുമാടം കണ്ണടച്ചു!
താജുല്‍ഉലമയുടെ വിയോഗം താങ്ങാനാവാതെ ശൈഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് എഴുതുന്നു … (സിറാജ് ദിനപ്പത്രം) പ്രിയപ്പെട്ട പ്രവര്‍ത്തകരേ, ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും […]
തുടർന്നു വായിക്കുക