കാന്തപുരത്തിന് എവിടുന്നാ ഇത്രയും പണം?

ആറു വര്‍ഷങ്ങള്‍ക്കു മുംബ് 2012 ഏപ്രില്‍ മാസത്തിലാണ് സംഭവം. മാണിയൂരിലെ ഇടവച്ചാ‍ലില്‍ താമസിക്കുന്ന ഉസ്താദ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമിയെ സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായി. കാണാന്‍ ഉസ്താദ് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാനും സുഹുത്ത് ഇബ്രാഹിമും കൂടി ഒരു വൈകുന്നേരം അല്‍ഖാസിമി  ഉസ്താദിന്റെ വീട്ടിലെത്തിയത്. കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്ര നടക്കുന്ന സമയമായിരുന്നുവത്. കേരളയാത്രക്ക് പ്രത്യേക ട്രെയിന്‍ ചാര്‍ട്ട് ചെയ്തതിന്റെ വിസ്മയം തുറന്നു പ്രകടിപ്പിച്ച കൂട്ടത്തില്‍ ഉസ്താദ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും സമസ്തയുടെ പഴയകാലത്തെ ചില സംഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. മാണിയൂരിലെ ഒരു കോളജിന്റെ പിരിവുമായി ബന്ധപ്പെട്ട്  […]

തുടർന്നു വായിക്കുക

ഗുരുവര്യര്‍ക്ക് സ്നേഹാദരങ്ങള്‍

ജീതിതത്തിലെ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ശരിയിലൂടെ വഴി നടത്തുന്നതിലുമുള്ള കഴിവ് മാനദണ്ടമാക്കിയാല്‍ പ്രിയപ്പെട്ട ഉമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യാപിക. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കിയാല്‍ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജീവിതത്തിനു മുന്നില്‍; നിന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞും പറയാതെയും എന്നെ ശരിയാക്കാന്‍ പണിയെടുത്ത ഒരുപാട് പേര്‍. അലിഫിന്റെ ആദ്യാക്ഷരം പഠിപ്പിച്ചു തന്നെ തരിയേരി ശറഫുല്‍ ഇസ്ലാം മദ്രസയിലെ ഉസ്താദ് മൂസ മുസ്ല്യാരാണ് അധ്യാപക നിരയിലെ ആദ്യത്തെ കണ്ണി. ഭഗവതി വിലാസം സ്കൂളിലെ തങ്കമണി […]

തുടർന്നു വായിക്കുക

ശരിയാണോ എന്ന് ചിന്തിക്കുന്നതാണ് വലിയ തെറ്റ്

ഷറീന് 20 വയസ്സാണ് പ്രായം. ഈ കാലയളവില്‍ sslc, +2 പരീക്ഷകളെഴുതിയിട്ടുണ്ട്. ഒരു പരീക്ഷയിലും കണ്ടിട്ടില്ലാത്ത ഭീകരമായ ചോദ്യമാണ് കോടതി അവള്‍ക്ക് മുന്നിലിട്ടത് “20 വര്‍ഷം ഓമനിച്ച് വളര്‍ത്തിയ മാതാപിതാക്കളോടൊപ്പം പോകുന്നോ അതോ 20 ദിവസമായി പരിചയമുള്ള കാമുകന്റെ കൂടെ പോകുന്നോ?” ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതി പരിചയമുള്ള അവള്‍ക്ക് ഇതിന്നുത്തരം ചെയ്യാന്‍, ആലോചിക്കാന്‍ സമയം വേണമത്രെ. കരുണാനിധിയും കരുണാകരനുമായ ന്യായാധിപന്‍ ആവശ്യത്തിന് സമയം നല്‍കുകയും ചെയ്തു.   സമയം തീര്‍ന്ന് പോകുമെന്നോ, അരമണിക്കൂറ് മുന്നാടിയുള്ള ബെല്ലടിച്ചെന്നോ […]

തുടർന്നു വായിക്കുക

ഒത്തു തീര്‍പ്പല്ല, നീതിയുടെ തീര്പ്പുകളാകാന്‍…

വര്‍ഷങ്ങള്‍ക്കു മുംബ് നടന്ന എസ്.എസ്.എഫ് പതിനിധി സമ്മേളനമാണു മനസ്സിലേക്ക് വരുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു യൂനിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം ഉത്ഘാടനം ചെയ്തത് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ജസ്റ്റിസ് ക്ര്ഷ്ണയ്യരായിരുന്നു. പതിവിനു വിരുദ്ധമായി ‘ധാര്‍മ്മിക വിപ്ലവം സിന്ദാബാദ്’ എന്ന മുദ്യാവാക്യത്തില്‍ ഈ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചാണു അദ്ധേഹം പ്രസംഗം ഉപസംഹരിച്ചത്. ‘ധാര്‍മ്മിക വിപ്ലവം’ മുദ്യാവാക്യമായി ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമുള്ള ഒരേയൊരു വിദ്യാര്‍ത്ഥി സംഘടന എസ്.എസ്.എഫ് മാത്രമാണെന്ന് അദ്ധേഹം വിശദീകരിച്ചിട്ടുമുണ്ട്. മാസങ്ങള്‍ക്ക് മുബ് നടന്ന ഒരു യൂനിവേസിറ്റി […]

തുടർന്നു വായിക്കുക

കല്ലാംകുഴി ഇരട്ടകൊലപാതകം കുടുംബ വഴക്കോ?

മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും മുഴുവന്‍ ലീഗുകാരും ഇപ്പോള്‍ പറയുന്നു കല്ലാംകുഴിയിലേത് കുടുംബ വഴക്കായിരുന്നെന്ന്. സത്യമറിയാന്‍ ചില ചോദ്യോത്തരങ്ങള്‍. 1. കല്ലാം കുഴി ഇരട്ടകൊലപാതകം നടന്നത് എപ്പോള്‍? ഉ. 2013 നവംബറില്‍. 2. കൊലപാതകം നടത്തിയത് എങ്ങിനെ? ഉ. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു സഹോദരങ്ങളെ കാര്‍ നിര്‍ത്തിച്ച് മുസ്ലിം ലീഗുകാര്‍ റോഡിലിറക്കി വെട്ടി. ഹംസക്കയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച നൂറുദ്ധീനെ പിടിച്ചുവച്ച വെട്ടിക്കൊന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 3. ഈ സംഭവത്തിലെ എത്ര […]

തുടർന്നു വായിക്കുക

ലീഗിന്‍ പാഠം രണ്ട് ‘2004ല്‍ മഞ്ജേരി 2016ല്‍ മണ്ണാര്‍ക്കാട്‘

മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം നടത്തിയ അക്രമികളെ സംരക്ഷിച്ച ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ.ശംസുദ്ദീനെ തോല്പിക്കണമെന്ന് കാന്തപുരമുസ്താദ് പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് വയറിളക്കം തുടങ്ങി. ലോകമറിയാത്ത ഒരു കുട്ടി രാഷ്ടീയക്കാരന്‍ ചോദിക്കുവാ.. കണ്ണൂരില്‍ ലീഗുകാരനായ ശുകൂര്‍ വധിക്കപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാത്ത കാന്തപുരമെന്തിനാ മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം കാര്യമാക്കുന്നതെന്ന്! സുന്നീസംഘശക്തിയുടെ സജീവ പ്രവര്‍ത്തകരായ എസ്.വൈ.എസ് മെംബര്‍ഷിപ്പുള്ള മഹല്ലിലെ മുന്നെറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന രണ്ടു സുന്നീ പ്രവര്‍ത്തകര്, ദീനീപ്രവര്‍ത്തകര്‍, കാന്തപുരമുസ്താദ് നേത്ര്ത്വം നല്‍കുന്ന സംഘശക്തിയുടെ ഭാഗവാക്കായതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അക്രമികളെ സംരക്ഷിക്കുന്നവന്റെ രാഷ്ടീയം നോക്കിയട്ടല്ല, […]

തുടർന്നു വായിക്കുക

പാറക്കടവത്ത് കൊടുത്താല്‍ പാനൂരിലും കിട്ടും

ഇ.കെ.സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ പാനൂരില്‍ ചില ആളുകള്‍ തടഞ്ഞുവെന്നതാണ്‍ രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ അപലപിച്ചും ശരി വിശദീകരിച്ചും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നു. ക്ഷണിച്ചുവരുത്തിയ അതിഥിയെ അപമാനിച്ചുവെന്ന് വേദനിക്കുന്ന ഹ്ര്ദയത്തോടെ മഖ്ദൂം തങ്ങളുടെ കുറിപ്പും കണ്ടു. സാക്ഷാല്‍ പടച്ച തംബുരാന്‍ വന്നാല്‍ പോലും കാംബൌണ്ടിലേക്ക് കൊടിയും വച്ച് കയറ്റരുതെന്ന് അതേ മഖ്ദൂം തങ്ങള്‍ തന്നെ കല്പിച്ചിരുന്നുവെന്നും അതനുസരിച്ച് ആലിക്കുട്ടി മുസ്ല്യാരുടെ വാഹനം സൈഡിലേക്ക് മാറ്റി കൊടി അഴിച്ച് മാറ്റിയിട്ടേ ഉള്ളൂവെന്നും വളന്റിയര്‍ ചുമതലയുള്ളവരുടെ വിശദീകരണവും കാണാനിടയായി. […]

തുടർന്നു വായിക്കുക

സ്വാമീ സമ്മേളനം, സൂഫീ സമ്മേളനം: രണ്ട് സാധാരണക്കാരുടെ സംഭാഷണം!

സൂഫിമീറ്റ് വിവാദമായപ്പോള്‍ നിസ്പക്ഷമതികളായ രണ്ട് സാധാരണക്കാരുടെ സംഭാഷണം!   ബഷീര്‍: എന്നാലും കാന്തപുരം ആ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ് തന്നെയാ. മോഡി നടത്തിയ പരിപാടി അല്ലെ!   മുഹമ്മദ് : എടാ, ഞാനൊന്ന് ചോദിക്കട്ടെ. അന്താരാഷ്ട്ര സ്വാമി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് സ്വാദികലി തങ്ങള്‍ പങ്കെടുത്തു. ഒരു വിവാദവുമില്ല. അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരമുസ്താദ് പങ്കെടുത്തു. വിവാദ്മായി. അപ്പോ, പ്രശ്നമെവിടെയാ?   ബഷീര്‍: സ്വാദിഖലി തങ്ങള്‍ പങ്കെടുത്ത് ഇസ്ലാമിനെ പറ്റി പ്രസംഗിച്ചില്ലെ? അത് നല്ലതല്ലെ? […]

തുടർന്നു വായിക്കുക

കുഞ്ഞു മനസ്സിലെ വലിയ ചൊദ്യം

3 വര്‍ഷങ്ങള്‍ക്ക് മുംബാണു സംഭവം. ഞാന്‍ കുടുംബവുമായി കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ നിന്നും സ്വദേശമായ മാണിയൂരിലേക്ക് പൊവുകയായിരുന്നു. ടൂവീലറിലാണ്‍ യാത്ര. തലമുണ്ട റൊഡ് ചെറിയ ഇറക്കമിറങ്ങി വാഹനം കാഞ്ഞിരൊട് ബസാറിലേക്കിറങ്ങുകയാണ്‍. കണ്ണൂര്‍-മട്ടന്നൂര്‍ ഹൈവേ ജംഗ്ഷനായതിനാല്‍എനിക്ക് പൊകേണ്ട ഇടത്തേക്കുള്ള ഇന്റികേറ്റര്‍ ഒണ്‍ ചെയ്ത് സാവധാനം ഞാന്‍ ബസാറിലേക്കിറങ്ങി മെല്ലെ ഇടതു റൊഡ് പിടിച്ചു. പെട്ടെന്നാണ്‍ പിന്നില്‍ നിന്നും മൂന്നുവയസ്സുള്ള മകന്റെ ഒരു ചൊദ്യം. “ഉപ്പാ, അല്ലാഹു നമ്മളെ കൊണ്ട് ഗെയിം കളിക്കലാണൊ?” എന്തൊ കുട്ടി ച്ചൊദ്യമെന്ന് കരുതി മനസ്സിലാകാതെ […]

തുടർന്നു വായിക്കുക