ജീതിതത്തിലെ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ശരിയിലൂടെ വഴി നടത്തുന്നതിലുമുള്ള കഴിവ് മാനദണ്ടമാക്കിയാല്‍ പ്രിയപ്പെട്ട ഉമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യാപിക. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കിയാല്‍ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജീവിതത്തിനു മുന്നില്‍; നിന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞും പറയാതെയും എന്നെ ശരിയാക്കാന്‍ പണിയെടുത്ത ഒരുപാട് പേര്‍. അലിഫിന്റെ ആദ്യാക്ഷരം പഠിപ്പിച്ചു തന്നെ തരിയേരി ശറഫുല്‍ ഇസ്ലാം മദ്രസയിലെ ഉസ്താദ് മൂസ മുസ്ല്യാരാണ് അധ്യാപക നിരയിലെ ആദ്യത്തെ കണ്ണി. ഭഗവതി വിലാസം സ്കൂളിലെ തങ്കമണി […]
തുടർന്നു വായിക്കുകCategory Archives: ഇന്ന്
ശരിയാണോ എന്ന് ചിന്തിക്കുന്നതാണ് വലിയ തെറ്റ്
ഷറീന് 20 വയസ്സാണ് പ്രായം. ഈ കാലയളവില്‍ sslc, +2 പരീക്ഷകളെഴുതിയിട്ടുണ്ട്. ഒരു പരീക്ഷയിലും കണ്ടിട്ടില്ലാത്ത ഭീകരമായ ചോദ്യമാണ് കോടതി അവള്‍ക്ക് മുന്നിലിട്ടത് “20 വര്‍ഷം ഓമനിച്ച് വളര്‍ത്തിയ മാതാപിതാക്കളോടൊപ്പം പോകുന്നോ അതോ 20 ദിവസമായി പരിചയമുള്ള കാമുകന്റെ കൂടെ പോകുന്നോ?” ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതി പരിചയമുള്ള അവള്‍ക്ക് ഇതിന്നുത്തരം ചെയ്യാന്‍, ആലോചിക്കാന്‍ സമയം വേണമത്രെ. കരുണാനിധിയും കരുണാകരനുമായ ന്യായാധിപന്‍ ആവശ്യത്തിന് സമയം നല്‍കുകയും ചെയ്തു. സമയം തീര്‍ന്ന് പോകുമെന്നോ, അരമണിക്കൂറ് മുന്നാടിയുള്ള ബെല്ലടിച്ചെന്നോ […]
തുടർന്നു വായിക്കുകമുത്ത്വലാഖ് അസാധു, ദംബതികളൊന്നിക്കുന്നു.
ഇന്ത്യയില്‍ മുത്ത്വലാഖ് അസാധുവാക്കണമെന്ന് പണ്ടിത്ജി മോഡിയങ്കിള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ ആ ദംബതികളുടെ മനസ്സില്‍ ലഡു പൊട്ടിയിരുന്നു. 14 വര്‍ഷം മുംബ് മൂന്നു ത്വലാഖും ചൊല്ലിപ്പിരിയുംബോള്‍ ഇത്രയും അകലപ്പെടുമെന്ന് രണ്ടുപേരും കരുതിയതല്ല. പിരിഞ്ഞതില്‍ പിന്നെ തട്ടലും മുട്ടലും ചീറ്റലും തന്നെയായിരുന്നു പണി. അങ്ങാടിയില്‍ മൈക്ക് കെട്ടി പരസ്പരം ചീത്ത പറഞ്ഞ് രണ്ടുപേരും ത്ര്ശൂര്‍ ഭരണിപ്പാട്ടിനെ പോലും പിന്നിലാക്കി. ഞാന്‍ മുസ്ലിമല്ലെങ്കിലും സാരമില്ല നീ കാഫിറായാ മതിയെന്നായിരുന്നു രണ്ടു പേരുടെയും നിലപാട്. അതിനെ അവര്‍ തൌഹീദെന്ന് പേരിട്ട് വിളിക്കുകയും […]
തുടർന്നു വായിക്കുകഒത്തു തീര്‍പ്പല്ല, നീതിയുടെ തീര്പ്പുകളാകാന്‍…
വര്‍ഷങ്ങള്‍ക്കു മുംബ് നടന്ന എസ്.എസ്.എഫ് പതിനിധി സമ്മേളനമാണു മനസ്സിലേക്ക് വരുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു യൂനിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം ഉത്ഘാടനം ചെയ്തത് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ജസ്റ്റിസ് ക്ര്ഷ്ണയ്യരായിരുന്നു. പതിവിനു വിരുദ്ധമായി ‘ധാര്‍മ്മിക വിപ്ലവം സിന്ദാബാദ്’ എന്ന മുദ്യാവാക്യത്തില്‍ ഈ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചാണു അദ്ധേഹം പ്രസംഗം ഉപസംഹരിച്ചത്. ‘ധാര്‍മ്മിക വിപ്ലവം’ മുദ്യാവാക്യമായി ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമുള്ള ഒരേയൊരു വിദ്യാര്‍ത്ഥി സംഘടന എസ്.എസ്.എഫ് മാത്രമാണെന്ന് അദ്ധേഹം വിശദീകരിച്ചിട്ടുമുണ്ട്. മാസങ്ങള്‍ക്ക് മുബ് നടന്ന ഒരു യൂനിവേസിറ്റി […]
തുടർന്നു വായിക്കുകചാവേറുകള് ഉയര്‍ത്തുന്ന ചോദ്യം
ചിരിക്കരുത്, “യു.ഡി.എഫിനെ തോല്പിച്ചത് സമസ്തയാ…”
ആരും ചിരിക്കരുത്, ഗൌരവത്തില്‍ പറഞ്ഞതാ. ‘സമസ്ത’യെ അകറ്റിയതാണു യു.ഡി.എഫിന്റെ പതനത്തിനു കാരണമെന്ന് കൂടത്തായി മൌലവി. ചിരി വരാതിരിക്കുമോ! മയ്യിതുകള്‍ പോലും എഴുന്നേറ്റിരുന്നു ചിരിച്ചുപോകും. ഇനി 5 വര്‍ഷം ലീഗില്ലല്ലൊ! എന്തെങ്കിലും കിട്ടണമെങ്കില്‍ എല്‍.ഡി.എഫിനെ പ്രീണിപ്പിക്കണം, പ്രീതിപ്പെടുത്തണം. അത് സ്വന്തം വാപ്പയെ തല്ലിയാണെങ്കിലും ശരി. ഇതിനെ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും പറയരുത്. കാരണം അങ്ങിനെയൊരാളുണ്ടെങ്കില്‍ അയാള്‍ക്കുമുണ്ടാകില്ലെ ആത്മാഭിമാനമെന്നത് അല്പമെങ്കിലും! കഴിഞ്ഞ 5 വര്‍ഷം ലീഗിന്റെ അവഗണനയില്‍ മനം മടുത്ത് എല്‍.ഡി.എഫിനെ പിന്തുണച്ച സമസ്ത എ.പി.വിഭാഗം നല്ല പ്രതീക്ഷയിലാണു. തങ്ങള്‍ക്ക് […]
തുടർന്നു വായിക്കുകലീഗിന് പാഠം രണ്ട് ‘2004ല്‍ മഞ്ജേരി 2016ല്‍ മണ്ണാര്‍ക്കാട്‘
മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം നടത്തിയ അക്രമികളെ സംരക്ഷിച്ച ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ.ശംസുദ്ദീനെ തോല്പിക്കണമെന്ന് കാന്തപുരമുസ്താദ് പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് വയറിളക്കം തുടങ്ങി. ലോകമറിയാത്ത ഒരു കുട്ടി രാഷ്ടീയക്കാരന്‍ ചോദിക്കുവാ.. കണ്ണൂരില്‍ ലീഗുകാരനായ ശുകൂര്‍ വധിക്കപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാത്ത കാന്തപുരമെന്തിനാ മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം കാര്യമാക്കുന്നതെന്ന്! സുന്നീസംഘശക്തിയുടെ സജീവ പ്രവര്‍ത്തകരായ എസ്.വൈ.എസ് മെംബര്‍ഷിപ്പുള്ള മഹല്ലിലെ മുന്നെറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന രണ്ടു സുന്നീ പ്രവര്‍ത്തകര്, ദീനീപ്രവര്‍ത്തകര്‍, കാന്തപുരമുസ്താദ് നേത്ര്ത്വം നല്‍കുന്ന സംഘശക്തിയുടെ ഭാഗവാക്കായതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അക്രമികളെ സംരക്ഷിക്കുന്നവന്റെ രാഷ്ടീയം നോക്കിയട്ടല്ല, […]
തുടർന്നു വായിക്കുക‘സൂഫിസം‘ ഇന്ത്യന്‍ ചരിത്രത്തെ വഴിതിരിക്കട്ടെ…
ആദരവുകള്‍ നിറഞ്ഞ സുല്‍ത്താനുല് ഉലമാ, അങ്ങയുടെ ഈ യാത്രകള്‍ ഞങ്ങളെ പോലുള്ളവരുടെ മാനസാന്തരങ്ങളില്‍ പ്രാര്‍ത്ഥനകളുടെ തിരമാലകള്‍ തീര്‍ക്കുകയാണ്‍ അങ്ങേക്കു വേണ്ടി. ഉത്തരേന്ത്യന്‍ മുസ്ലിംകളെ നേരിട്ടനുഭവിച്ച ഞങ്ങളെ പോലുള്ളവര്‍ അവിടെ അങ്ങയെ പോലുള്ള ഒരു ധിഷണാശാലിയുടെ ഇടപെടല്‍ വളരേ മുംബ് തന്നെ ആഗ്രഹിച്ചിരുന്നു. സുല്‍ത്താനുല്‍ ഹിന്ദിന്റെയും (റ) ബഹ്തിയാര്‍ കഹ്കിയുടെയും(റ) ഒക്കെ നേത്ര്ത്വത്തില്‍ പൂര്‍വ്വസൂരികളായ സൂഫികള്‍ നിര്‍മ്മിച്ച് പാകപ്പെടുത്തിയെടുത്ത ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ചുവട് പിഴക്കുംബോള്‍ ആ മഹത്തുക്കളുടെ പിന്‍-ഗാമികളായ മഹത്തുക്കള്‍ രാജധാനിയില്‍ സംഗമിക്കുന്നത് ഉത്തരാധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ പ്രയാണത്തെ […]
തുടർന്നു വായിക്കുകഅല്ല, ഇനി തിരിച്ച് വരി ചേരണാ?
മലപോലെ വന്നു എലി പോലെ പോയി എന്ന് കേട്ടിട്ടില്ലേ? അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണുക കൂടി ചെയ്തത്. പ്രവാചക നിന്ദ നടത്തിയ മാത്ര്ഭൂമി ബഹിഷ്കരിക്കുക മാത്രമല്ല, വീട്ടിലുണ്ടായിരുന്ന കലണ്ടറും പഴയ പത്രങ്ങളുമടക്കം മുഴുവന്‍ മാത്ര്ഭൂമി ഉല്പന്നങ്ങളും ‘നമ്മള്‍’ കത്തിക്കുകയും ചെയ്തു. കേരളം മുഴുവന്‍ ഞെട്ടിത്തരിച്ച 5 ദിവസങ്ങള്‍ക്കൊടുവില്‍ ശാന്തമായ വീട്ടിലിരുന്ന് മമ്മാലിയാക്ക പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചു. “എപ്പ്ലാ നേതാവേ അന്നു പറഞ്ഞ മാര്‍ച്ച്? മാത്ര്ഭൂമി മെയിന്‍ ഓഫീസിലേക്ക്” “അതൊക്കെ പിന്‍-വലിച്ചില്ലെ, കാക്കേ! ഇന്നലത്തെ മാത്ര്ഭൂമി കണ്ടില്ലെ ഇങ്ങള്‍, […]
തുടർന്നു വായിക്കുകമരിച്ചവരെ മഹാന്മാരാക്കാന്‍ ജീവിക്കുന്നവരെ നിന്ദിക്കരുത്
ചെറുശ്ശേരി ഉസ്താദ് വഫാതായി. അല്ലാഹു ഖബര്‍ സന്തോഷത്തിലാക്കിക്കൊടുക്കട്ടെ.ആമീന്‍. പണ്ടിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണ്‍. ചെറുശ്ശേരി ഉസ്താദ് ഇ.കെ.വിഭാഗം സമസ്തയുടെ ജന.സെക്രടറിയായിരുന്നു. മരണശേഷം ചില ശിഷ്യന്മാര്‍ നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയിലാണു. ചെറുശ്ശേരി ഉസ്താദിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‍ പി.എസ്.കെ.മൊയ്തു ബാഖവി മാടവന. ഉസ്താദിന്റെ മരണാനന്തരം അദ്ദേഹം ഒരു മര്സിയത് മലയാളത്തില്‍ തയാറാക്കി. ചെറുശ്ശേരി ഉസ്താദിന്‍ അദ്ദേഹത്തോടുള്ള വാത്സല്യവും സ്നേഹവും കാണിക്കുന്നതും 3 വര്‍ഷം മുംബ് ഉസ്താദ് തന്റെ വീട്ടില്‍ വന്നതുമെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്. പക്ഷ്, […]
തുടർന്നു വായിക്കുക