‘ഘര്‍ വാപസി’ : ജാള്യതയുടെ രണ്ടാം ഭാഗം

പ്രവാസ ലോകത്ത് വളരെ സുപരിചതമാണു ‘ഘര്‍ വാപസി’. മലനാട് വിട്ട് കാലങ്ങളായി വിദേശങ്ങളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ വലിയ സ്വനങ്ങളിലായി മനസ്സിലേറ്റുന്ന ഈ സാങ്കേതിക പദം അടുത്ത കാലങ്ങളില്‍ ഇന്റര്‍നെറ്റ് ലോകത്ത് വളരെ പ്രചാരം നേടിയിരുന്നു. ഘര്‍ വാപസിയുടെ ലേബലില്‍ നാട്ടിലൊരിടം കിട്ടാനുള്ള അപേക്ഷകളായും യാചനകളായും തമാശകള്‍ പരക്കുന്നിടയ്ക്കാണു ഒരു പാട് ആകാംഷകള്‍ നല്‍കി പുതിയൊരു ‘ഘര്‍ വാപസി’ മെയില്‍ ബോക്സുകളിലും സോഷ്യം മീഡിയകളിലും വന്നടിഞ്ഞത്. ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സമസ്തയില്‍ നിന്നും മോചനം നേടി ‘പുണ്യ […]

തുടർന്നു വായിക്കുക

ചൂണ്ടയില്‍ കുരുങ്ങരുതെന്നു മത്സ്യ കാരണവരുടെ ഉപദേശം

രംഗം 01 : ഉപമ. അണികള്‍ കെണിയില്‍ പെടരുതെന്ന നിര്‍ബന്ധബുദ്ധി മത്സ്യകാരണവര്‍ക്കുണ്ടായിരുന്നു. മറ്റു മത്സ്യങ്ങളോടുള്ള തന്‍റെ ഉപദേശം പക്വമായ വരികളില്‍ അദ്ദേഹം തുടര്‍ന്നു. “…നിങ്ങള്‍ അനുഭവം കുറഞ്ഞവരാണു.., ഒഴുക്കിനൊത്തു നീന്തുന്നവരാണു നിങ്ങളില്‍ പലരും. നാം അറിയാത്ത പല കെണി വലകളും നമുക്ക് ചുറ്റുമുണ്ട്. ഒരു പത്ത് മിനുറ്റ് വെറുതെയൊന്നു കറങ്ങിയാല്‍ നമുക്ക് വ്യത്യസ്തങ്ങളായ ഇരകളെ കാണാം. നിലന്തിരകളായും, തവളകളായും, ചെറു മത്സ്യങ്ങളായും നാം തിന്നാന്‍ കൊതിക്കുന്ന, വായില്‍ വെള്ളമൂറ്റുന്ന പലതരം ഇരകള്‍. അവയെ ഒറ്റയടിക്കകത്താക്കാന്‍ നമുക്ക് ആക്രാന്തമുണ്ടാകും. പക്ഷെ സൂക്ഷിക്കണം. അത്തരം […]

തുടർന്നു വായിക്കുക