തറാവീഹ് 8 അല്ലെന്ന് വഹാബി മൌലവിമാര്‍

നബി(സ) തങ്ങളുടെ കാലത്ത് തന്നെ തറാവീഹ് നിസ്കാരം ജമാ-അതായി നടന്നിരുന്നതായി പ്രമാണങ്ങളില്‍ കാണാം. ജമാ-അതിനു ആളുകള്‍ കൂടിയപ്പോള്‍ ഇങ്ങനെ ആവേഷം കാണിച്ചാല്‍ ഈ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അതിനാല്‍ ഒറ്റക്കും കൂട്ടമായും ഈ നിസ്കാരം നിങ്ങള്‍ നിര്‍വഹിക്കണമെന്നും നബി(സ) സഹാബികളോട് പറഞ്ഞതായി ഹദീസുകളില്‍ കാണാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഭരണകാലത്ത് തറാവീഹ് 20 റക്-അത് ജമാ-അതായി പള്ളിയില്‍ സ്ഥിരമായി നടത്തിവന്നത് നിഷേധിക്കാനാവാത്ത ചരിത്രമാണു. ഈ ഹദീസുകളെയും ചരിത്രങ്ങളെയുമൊക്കെ വലിച്ചെറിയാതെ ഒരാള്‍ക്ക് തറാവീഹിന്‍റെ എണ്ണത്തില്‍ […]

തുടർന്നു വായിക്കുക

എ.പി.സമസ്ത പിളര്‍പ്പിലേക്കോ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയാ പേജുകളില്‍ പ്രചരിക്കുന്ന ‘കാന്തപുരം സമസ്ത പിളര്‍പ്പിലേക്ക്’ എന്ന ഒരു പോസ്റ്റാണു ഈ കുറിപ്പിനാധാരം. ഊഹാപോഹങ്ങളും കളവുകളും വെച്ച് നിര്‍മിച്ച ‘പോസ്റ്റ്’ നിരവധി ആളുകളെ സംശയിപ്പിച്ചുവെന്നത് സമ്മതിക്കാതെ വയ്യ. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എ.പി.സുന്നീ വിഭാഗത്തിനിടയില്‍ ഒരു പിളര്‍പ്പുണ്ടാവാന്‍ നോംബ് നോറ്റ് കാത്തിരിക്കുന്നവരുടെ പൂതിയുടെ പുതിയ രൂപം മാത്രമാണു ഈ പോസ്റ്റെന്ന് ചെറിയൊരു പോസ്റ്റ്മോര്‍ട്ടത്തിലൂടെ ബോധ്യപ്പെടും. പ്രസ്തുത പോസ്റ്റില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയം നബി(സ)യുടെ മുഅജിസതുകളില്‍ മരണ ശേഷം നിലനില്‍ക്കുന്നത് […]

തുടർന്നു വായിക്കുക