“പ്രഭാഷണ കലയില്‍ ഏറ്റവും മികച്ചത് നിശബ്ധതയാണു” ഞാനൊരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത പ്രിയ ഹബീബ് മര്‍ഹൂം ഹബീബ് നൂറാനിയുടെ പ്രൊഫൈല്‍ സ്റ്റാറ്റസ് തീര്‍ച്ചയായും എല്ലാവരെയും ഒരുപാട് ചിന്തിപ്പിച്ചിരുന്നു. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ തര്‍ക്കിക്കുകയും വഗ്വാദങ്ങള്‍ നടത്തുകയും പഴിചാരിപ്പിരിയുകയും ചെയ്യുന്ന ഒരു സമൂഹത്തോട് അരുതെന്ന ഉത്ഘോഷമായിരുന്നു ഹബീബിന്റെ ഈ ഒരുവരിക്കുറിപ്പ്. നിശബ്ധതക്ക് നിമിഷകവിതകളേക്കാള്‍ അര്‍ത്ഥങ്ങളുണ്ടെന്നും പലപ്പോഴും നിലപാട് തുറന്നു പറയാന്‍ നിശബ്ധതയേക്കാള്‍ നല്ല മാധ്യമമില്ലെന്നും സ്വന്തം ജീവിതത്തിലൂടെ തുറന്നു പറയുകയായിരുന്നു പ്രിയ ഹബീബ്. ഇന്നു ഹബീബിന്റെ വിയോഗത്തിന്റെ നാല്പതാം നാള്‍. നിത്യമായ ഉറക്കത്തിലേക്ക് മറഞ്ഞ […]
തുടർന്നു വായിക്കുകMonthly Archives: November 2015
നരകത്തിലേക്ക് മുതല്‍ക്കൂട്ടുന്നവര്‍
രണ്ടുമൂന്നു മാസങ്ങള്‍ക്കു മുംബ് ദുബായിലെ പശസ്തമായ ഒരു ഹോട്ടല്‍ സന്ദര്‍ശിക്കാനിട വന്നു. സാധാരണക്കാര്‍ക്ക് നേരിട്ട് പ്രവേശനമില്ലാത്ത, വി.ഐ.പികളും വിദേശ ടൂറിസ്റ്റുകളും താമസിക്കുന്ന ഒരു വന്‍ കിട ഹോട്ടല്‍ സമുച്ചയത്തിന്റെ താഴെ നിലയില്‍ ഒരു സൂപ്പര്‍ മാറ്കറ്റ് പ്രവര്‍ത്തിക്കുന്നു. മലയാളിയായ ഉടമസ്ഥന്‍ ചില സാങ്കേതിക കാര്യങ്ങള്‍ക്കായി ക്ഷണിച്ചപ്പോള്‍ സുഹുര്‍ത്തിനൊപ്പം എത്തിയതായിരുന്നു ഞാനവിടെ. ഒരല്പം ചെറുതെങ്കിലും മനോഹരമായി സംവിധാനിച്ച സൂപ്പര്‍മാര്‍ക്കറ്റില്‍ എല്ലാ സാധനങ്ങള്‍ക്കും പുറമേയുള്ളതിനേക്കാള്‍ അല്പം വിലക്കൂടുതല്‍ സ്വാഭാവികം തന്നെ. വിദേശികളായ ഉപഭോക്താക്കള്‍ നിരന്തരമായി കയറിയിറങ്ങുന്നു. പലരും ‘ഉടമസ്ഥ’നോട് കുശലം […]
തുടർന്നു വായിക്കുകഖുര്-ആനും സോപ്പ് പെട്ടിയും
ചെറിയൊരു ആവശ്യം വന്നപ്പോള്‍ പഴയ ഒരു മെയില്‍ തിരയുകയായിരുന്നു. യാദ്ര്ശ്ചികമായി എന്ന് ഞാന്‍ പറയുന്നില്ല, ആവശ്യം എന്ന പോലെ മുജാഹിദ് കളവ് മത്സരം നടത്തിയതുമായി ബന്ധപ്പെട്ട ഒരു മെയില്‍ ശ്രദ്ധയില്‍ വന്നു. ഇസ്ലാമിക ചരിത്രത്തിലെ മുഴുവന്‍ റെകോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ‘ഖുര്‍-ആനും സുന്നതും ശക്തമായി മുറുകെ പിടിക്കുന്നവര്‍’ നടത്തിയ അഖില കേരളാ കളവ് പറയല്‍ മത്സരത്തിന്‍റെ അനുപമ ദ്ര്ശ്യങ്ങള്‍ മലയാളികളാരും മറന്നുകാണില്ലല്ലോ! ആ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ മുജാഹിദുകാരനായിരുന്ന ഒരു സാങ്കല്പിക സുഹുര്‍ത്ത് പങ്കുവച്ച ഒരനുഭവം നിങ്ങള്‍ നല്ലവരോടൊന്ന് […]
തുടർന്നു വായിക്കുക‘ശ്രീമാന്‍‘ രാമന്തളിയറിയാന്‍…
രാമന്തളി മുഹമ്മദ്, താങ്കളുടേതെന്ന പേരില്‍ രണ്ടു ദിവസം മുംബ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയില്‍ പെട്ട, ശൈഖുനാ ഖമറുല്‍ ഉലമയ്ക്കെന്ന പേരില്‍ താങ്കള്‍ പോസ്റ്റ് ചെയ്ത ഒരു ‘കത്താ’ണു ഈ കുറിപ്പിന്നാധാരം. സാധാരണ ഒരു മറുപടി തുടങ്ങുംബോള്‍ പ്രയോഗിക്കാറുള്ള ‘സ്നേഹപൂര്‍വ്വം’, ‘ഹ്ര്ദയപൂര്‍വ്വം’ എന്ന അഭിസംബോധനകള്‍ക്കൊന്നും ഒരര്‍ത്ഥത്തിലും താങ്കള്‍ അര്‍ഹതപ്പെടാത്തതിനാലാണു വലിയ ആമുഖങ്ങളൊന്നുമില്ലാതെ വിഷയത്തിലേക്ക് കടക്കുന്നത്. ഖമറുല്‍ ഉലമ ജീവിതത്തിലൊരിക്കലെങ്കിലും താങ്കളുടെ ‘കത്ത്’ കാണാനുള്ള അശേഷം സാധ്യത ഇല്ലാത്തതു കൊണ്ടും താങ്കളെപ്പോലെ കുപ്പ്രസിദ്ധിയുടെ പിന്നാലെ നിലവിളിച്ചോടുന്ന അവിവേകികള്‍ക്ക് മറുപടിയെഴുതാനുള്ള 5 മിനുറ്റ് സമയം […]
തുടർന്നു വായിക്കുകനവംബര്7, 2015 ന്റെ ‘മഹത്വം’
ഇന്നത്തെ ദിവസത്തിനു ചെറിയ ‘മഹത്വം’ ഉണ്ട്. കഴിഞ്ഞ റമളന്‍ മാസത്തിനു ശേഷം ഒരുപാട് മുസ്ലിം തരുണീ മണികള്‍ സുബ്-ഹ് ബങ്ക് കേള്‍ക്കുന്ന ദിവസമാണിന്നു. ഇന്നവര്‍ നേരത്തെ എഴുന്നേല്‍ക്കും. തഹജ്ജുദ് നിസ്കരിക്കും, അല്ലാഹുവിനോട് കരഞ്ഞ് പ്രാര്‍ത്ഥിക്കും, ദിക്രിലും ദുആഇലുമായി സമയം ചെലവിടും, സുബ്-ഹ് ഭംഗിയായി നിസ്കരിക്കും, ഖുര്‍-ആന്‍ പാരായണം ചെയ്ത് പിന്നെയും ദുആ-ഇല്‍ മുഴുകും. ഒരു, പക്ഷെ, റമളാന്‍ ഇരുപത്തി ഏഴിനേയും തോല്പിക്കുന്ന ഭയഭക്തിയുടെ ദിവസമായിരിക്കും ഇന്നു. കാരണം മറ്റൊന്നുമല്ല, ഇന്ന് തദ്ദേശ സംവരണ സ്ഥാപനങ്ങളിലെ ഇലക്ഷന്റെ റിസല്‍ട് […]
തുടർന്നു വായിക്കുക