ആരും ചിരിക്കരുത്, ഗൌരവത്തില്‍ പറഞ്ഞതാ. ‘സമസ്ത’യെ അകറ്റിയതാണു യു.ഡി.എഫിന്റെ പതനത്തിനു കാരണമെന്ന് കൂടത്തായി മൌലവി. ചിരി വരാതിരിക്കുമോ! മയ്യിതുകള്‍ പോലും എഴുന്നേറ്റിരുന്നു ചിരിച്ചുപോകും. ഇനി 5 വര്‍ഷം ലീഗില്ലല്ലൊ! എന്തെങ്കിലും കിട്ടണമെങ്കില്‍ എല്‍.ഡി.എഫിനെ പ്രീണിപ്പിക്കണം, പ്രീതിപ്പെടുത്തണം. അത് സ്വന്തം വാപ്പയെ തല്ലിയാണെങ്കിലും ശരി. ഇതിനെ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും പറയരുത്. കാരണം അങ്ങിനെയൊരാളുണ്ടെങ്കില്‍ അയാള്‍ക്കുമുണ്ടാകില്ലെ ആത്മാഭിമാനമെന്നത് അല്പമെങ്കിലും! കഴിഞ്ഞ 5 വര്‍ഷം ലീഗിന്റെ അവഗണനയില്‍ മനം മടുത്ത് എല്‍.ഡി.എഫിനെ പിന്തുണച്ച സമസ്ത എ.പി.വിഭാഗം നല്ല പ്രതീക്ഷയിലാണു. തങ്ങള്‍ക്ക് […]
തുടർന്നു വായിക്കുക