ലീഗിനു ആ അമ്മയുടെ റോളാണു

ശക്തമായ പ്രളയമാണു. രണ്ടുവയസ്സുള്ള കൈക്കുഞ്ഞിനെയുമെടുത്ത് അമ്മ വീട്ടിന്റെ ബദ്രമായ സ്ഥലത്തിരുന്നു. മലവെള്ളപ്പാച്ചില്‍ വീട് കയറി വരുന്നുണ്ട്. കുറ്റിച്ചേതി കയറി വെള്ളം വീടിനകത്തെത്തി. അമ്മ കുഞ്ഞിനെയും കൊണ്ടു കോണിപ്പടിയില്‍ കയറിയിരുന്നു. വെള്ളം കോണിപ്പടിയും കയറാന്‍ തുടങ്ങി. അമ്മ കുഞ്ഞുമായി രണ്ടാം നിലയിലെത്തി. വീടിന്റെ രണ്ട് നിലയും വെള്ളത്തില്‍ മുങ്ങുമെന്നായപ്പോള്‍ അമ്മ കുഞ്ഞിനെയുമെടുത്ത് ടെറസില്‍ മുകളിളിലും അവിടെ നിന്ന് അരല്പം ഉയര്‍ന്ന ഭിത്തിയിലും കയറി നിന്നു. തന്റെ കുഞ്ഞിനു ഒന്നും സംഭവിക്കരുതെന്ന് ആ അമ്മ ആഗ്രഹിച്ചുകാണും. വെള്ളം ഭിത്തിയും കയറി അമ്മയുടെ […]

തുടർന്നു വായിക്കുക

ചാവേറുകള്‍ ഉയര്‍ത്തുന്ന ചോദ്യം

ഒറ്റപ്പെട്ട ചാവേറാക്രമണങ്ങള്‍ ഇതിനു മുംബും സൌദിയിലുണ്ടായിട്ടുണ്ട്. ഇത്തവണ ചാവേറുകളുടെ ലക്ഷ്യം ക്ര്ത്യമായിരുന്നു. പച്ചഖുബ്ബ തട്ടിനിരത്തണമെന്ന റാഡികലിസ്റ്റുകളുടെ ലക്ഷ്യമാണത്. തങ്ങള്‍ക്ക് സൌദിയില്‍ അധികാരം ലഭിക്കുകയാണെങ്കില്‍ ആദ്യമായി ചെയ്യുക മദീനയിലെ പച്ചഖുബ്ബ തട്ടിനിരത്തുകയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച റാഡികല്‍ ഇസ്ലാമിസ്റ്റുകള്‍ കേരളത്തിലുമുണ്ട്. ജിന്നിലും ശൈതാനിലും തട്ടി എട്ടായി പിളര്‍ന്നെങ്കിലും ഖുബ്ബ നിരത്തുന്ന വിഷയത്തില്‍ അവര്‍ ഇപ്പോഴും ഒറ്റക്കെട്ടാണു. കാരണം അവര്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നത് വഹാബീ ഭീകരനേതാക്കളായ മുഹമ്മദ് ഇബുനു അബ്ദുല്‍ വഹാബിനെയും ഇബ്നു തൈമിയ്യയെയും വഹ്ദീ അല്‍ഗനിയെയും പിന്നെ യൂസുഫുല്‍ ഖര്‍ദാവിയെയും പോലുള്ളവരില്‍ നിന്നാണു. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഈജിപ്ത് ഭരണകൂടം വഹാബീ ഗ്രന്ഥങ്ങളും സീഡികളും നിരോധിക്കാനും കണ്ടുകെട്ടാനും എടുത്ത തീരുമാനം കൂടി ഇതോട് ചേര്‍ത്തു വായിക്കണം. സൌദി ഭരണകൂടത്തില്‍ നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്നു വഹാബികള്‍ക്ക്. അടുത്തകാലത്തായി സൌദി ഭരണകൂ‍ടത്തിനുണ്ടായ തിരിച്ചറിവ് വഹാബികളെ അലോസരപ്പെടുത്തിയിട്ടുണ്ട്.

മദീനയിലെ അക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്.ഏറ്റെടുത്തിരിക്കുന്നുവത്രെ. അങ്ങിനെയാവട്ടെയെന്ന് വിശ്വസിക്കുംബോഴും പച്ചഖുബ്ബ തട്ടിനിരത്തണമെന്ന ഐ.എസിന്റെയും വഹാബികളുടെയും നിലപാട് ഒന്നു തന്നെയാണെന്നത് നമ്മെ തീര്‍ച്ചയായും ആശങ്കപ്പെടുത്തണം. ചാവേറാക്രമണത്തിനു പിന്നില്‍ ആരായിരുന്നാലും ശരി, തങ്ങള്‍ക്ക് പൂര്‍ണ്ണമായ അധികാരം സൌദിയില്‍ ലഭ്യമാകുന്ന കാലമുണ്ടാകില്ലെന്ന് തിരിച്ചറിയുംബോഴായിരിക്കണം അവര്‍ ചാവേറുകളായി പച്ചഖുബ്ബയെ ലക്ഷ്യമാക്കി ചീറിവന്നത്. പക്ഷെ, ഉഹ്ദില്‍ സ്വന്തം ശരീരങ്ങള്‍ കൊണ്ട് മുത്തു നബിക്ക് കവചം തീര്‍ത്ത സ്വഹാബികളുടെ ചരിത്രമറിയുന്ന ധീര ജവാന്മാര്‍ ചാവേറുകളെ സ്വന്തം ശരീരത്തിലേക്ക് ആവാ‍ഹിച്ച് പച്ചഖുബ്ബയെ സംരക്ഷിച്ചിരിക്കുന്നു. അല്ലാഹു അക്ബറ്… ധീരശുഹദാക്കളുടെ പട്ടികയില്‍ അവര്‍ക്കും അല്ലാഹു ഇടം നല്‍കട്ടെ..ആമീന്‍. ഇവിടെ ചാവേറുകളുയത്തുന്ന ഒരു ചോദ്യമുണ്ട്. മതേതര രാജ്യങ്ങളില്‍  പോലും കാണാത്ത വിധം ഇസ്ലാമിക രാജ്യങ്ങളിലെ പൌരന്മാരുടെ സമാധാന ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം ഭീകരപ്രസ്ഥാനങ്ങളോട് നമ്മള്‍ ഐക്യപ്പെടണോ അതോ ദൂരം പാലിക്കണോ എന്നതാണത്.
 
https://www.facebook.com/maniyoorin/