“ജനങ്ങൾക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണു നിങ്ങൾ” മുസ്ലിം സമുദായത്തെ ഖുർ-ആൻ വിലയിരുത്തിയത് അങ്ങിനെയാണു. നന്മ കല്പിച്ചും തിന്മ വിരോധിച്ചും എന്നും നവോത്ഥാനത്തിന്റെ മുന്നിൽ നില്ക്കേണ്ടവർ.
ഒരു വേള, നമുക്കെല്ലാം അറിയുന്നതുപോലെ ലോകത്തിന്റെ ശാസ്തീയ-സാക്കേതിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് മുസ്ലിം പണ്ടിതന്മാരായിരുന്നു. പൗരാണിക സ്പെയിനും കൊർദോവയുമൊക്കെ അതടിവരയിടുന്നുണ്ട്. പഴയ സ്പെയിനിന്റെ പ്രതാപത്തിലേക്ക് ലോക മുസ്ലിംകളെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും നില നിൽക്കുന്ന ലോകത്തിലെ ചെറിയ ഒരു പ്രദേശമാണു കൊച്ചുകേരളം. ഇസ്ലാമിക വിജ്ഞാന രംഗത്തും ഒപ്പം ആധുനിക സാങ്കേതിക വിദ്യാ രംഗത്തും കേരളത്തെ പിന്നിലാക്കാൻ കഴിയുന്ന ഒരു രാജ്യവും ഇന്ന് ലോകത്തില്ല. ഈ ഒരു മുന്നേറ്റം സാധ്യമാക്കിയത് മഹത്തായ സമസ്തയുടെ പ്രവർത്തനങ്ങൾ മൂലമാണു.
സമസ്തയിലെ ദൗർഭാഗ്യകരമായ പിളർപ്പിനു ശേഷം എപി വിഭാഗം സമസ്ത വളരെ കാര്യക്ഷമമായാണു പ്രവർത്തിച്ച് വരുന്നത്. സമസ്തയുടെ തണലിൽ എസ്.വൈ.എസും എസ്.എസ്.എഫും നടപ്പിലാക്കി വരുന്ന കർമ്മ പദ്ധതികൾ സമുദായത്തിന്റ് മുഖ:ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണു. അതിനിടയിലാണു തിരുകേശവിവാദങ്ങളും പള്ളി മദ്രസാ അക്രമണങ്ങളും കൊലപാതകങ്ങളും സമുദായത്തിനകത്തെ ദുരന്തങ്ങളായി ഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടിതൊക്കെ സംഭവിക്കുന്നുവെന്നതിനു നിരവധി കാരണങ്ങൾ എല്ലാവർക്കുമുണ്ടാകും. എ.പി.വിഭാഗം സമസ്തയുടെ ഒരു സജീവ പ്രവർത്തകൻ എന്ന നിലക്ക് വ്യക്തിപരമായി എനിക്ക് ഒരു പാട് കാഴ്ചപ്പാടുകൾ ഈ വിഷയത്തിലുണ്ട്. പക്ഷെ, അതിനപ്പുറത്ത് ഒരു പൊതു ധാരയിൽ നിന്നു ഒരു ശരാശരി മലയാളി നോക്കിക്കാണുന്ന വിശകലനങ്ങളിലേക്കാണു ഞാനാകെഷ്ടനാകുന്നത്.
മൂന്നു വർഷം മുംബ് രണ്ടു സമസ്തകൾക്കിടയിൽ ഐക്യത്തിന്റെ ഒരു കാറ്റ് വീശിയിരുന്നു. കേരളീയ മുസ്ലിം സമൂഹം സാവേശം ആസ്വദിച്ച ആ കാറ്റിന്റെ ഉറവിടം കാന്തപുരമുസ്താദ് തന്നെയായിരുന്നു. ഉസ്താദിന്റെ ദീർഘ വീഷണമുള്ള ഒരാശയമിതായിരുന്നു – വിശാല സുന്നീ ഐക്യം, രണ്ടു സമസ്തകളും അവരുടെ പ്രവർത്തനങ്ങൾ നടത്തിക്കൊള്ളട്ടെ. രണ്ടു വിദ്യാഭ്യാസ ബോർഡുകളും എസ.എസ്.എഫ് എസ്.കെ.എസ്.എസ്.എഫ് സംഘടനകളും ഇഷ്ടം പോലെ പ്രവർത്തിച്ചോട്ടെ. പക്ഷെ, മാനസീകമായ ഐക്യം എന്തുകൊണ്ട് സാധ്യമായിക്കൂട. എസ്.എസ്.എഫ് നടത്തുന്ന നല്ല പരിപാടികളിൽ എസ്.കെ.എസ്.എസ്.എഫുകാരും അവർ നടത്തുന്ന നല്ല പരിപാടികളിൽ എസ്.എസ്.എഫുകാരും പങ്കെടുത്താൽ എന്താണു കുഴപ്പം? ഉസ്താദിന്റെ ഈ വിശാല ചിന്താഗതി കാര്യമാത്രമായ ചർച്ചകളിലേക്കും, കൂടിയാലോചനകളിലേക്കും അവസാനം ഇരുവിഭാഗങ്ങളിലുമുള്ള പ്രതിനിധികൾ ചർച്ച ചെയ്യുന്നിടത്തേക്കുവരെ എത്തിയിരുന്നു. ഫലം കണ്ടു തുടങ്ങുന്നതിനിടയിലാണു എവിടെ നിന്നോ തിരുകേശ വിവാദത്തിന്റെ വെടി പൊട്ടിയത്. ആ വെടിയൊച്ച യാദുശ്ചികമായിരുന്നില്ല, രട്ണു സമസ്തകൾ തമ്മിലുള്ള മാനസീക ഐക്യം തങ്ങളുടെ നിലനില്ല് ഇല്ലാതാക്കുമെന്ന നല്ല ബോധ്യമുള്ള ചില കോണുകളിൽ നിന്നാണു വിവാദത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതെന്നത് വാസ്തവം തന്നെയാണു.
ശത്രുക്കൾ ആശിച്ചതിലും ശക്തമായ മേഖലകളിലേക്കാണു തിരുകേശ വിവാദം പടർന്നുപോയത്. വാഗ്വാദങ്ങളും സംവാദങ്ങളുമായി അടുത്ത കാലത്തൊന്നും ഒരു ഐക്യത്തിനു ഒരു സാധ്യതയും ബാക്കി വെക്കാതെ വിവാദം തുടർന്നു വന്നു. ഒരു വശത്ത് നിയപോരാട്ടവും മറുവശത്ത് ആദർശ ചർച്ചകളും നടന്നു. സനദുകളും തെളിവുകളും വിശദീകരിക്കപ്പെട്ടപ്പോൾ ഖണ്ടനങ്ങളും എതിർവാദങ്ങളും വാശിയോടെ നടന്നു. മഹല്ലുകളിലും ഉൾനാടുകളിലും വിവാദങ്ങളുടെ അലയടികളെത്തി. അവസാനം പ്രവാചക പ്രേമികൾ ആശിച്ചതുപോലെ തർക്കങ്ങൾക്ക് ഒരു പരിധി വരെ വിരാമം വരികയും മഹല്ലുകളിൽ വീണ്ടൂം കൂട്ടായമകൾ രൂപപ്പെട്ടുവരികയും ചെയ്യുന്നതിനിടയിലാണു ‘മാഹി’ക്കാരന്റെ രൂപത്തിൽ പുതിയ കാറ്റ് വീശിയത്.
രണ്ടു സുന്നീ സംഘടനകളും തമ്മിൽ മുന്നേ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പിളർന്ന സമയത്തുണ്ടായ പ്രശ്നങ്ങൾ എ.പി.വിഭാഗത്തനിന്റെ സ്വാധീനക്കുറവു മൂലം ഏക പക്ഷീയമായി അനുഭവപ്പെടുകയായിരുന്നു. പക്ഷെ, പുതിയ പശ്ചാത്തലം തികച്ചും വ്യത്യസ്തമാണെന്നു കാണാം. എല്ലാ മഹല്ലുകളിലും ശക്തമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞ എ.പി.വിഭാഗത്തിനു വിവാദങ്ങളെ വേണ്ട പോലെ പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നതാണു ശരി. ആ പ്രതിരൊധവും വിവാദങ്ങൾ മുന്നത്തേതുപോലെ സ്വാധീനം ചെലുത്താതെ പോയതുമായിരിക്കണം എസ്.കെ.എസ്.എസ്.എഫു വിഭാഗത്തെ പ്രകോപിപ്പിച്ചത്. അടുത്തിടെയുണ്ടായ ആക്രമങ്ങളും കൊലപാതകങ്ങളും മന്ത്രിക്കെതിരെയുള്ള ഭീഷണികളൊക്കെ അതാണു കാണിച്ചു തരുന്നത്.
ഏതായാലും ഇനിയൊരു സുന്നീ ഐക്യത്തിനു എന്തെങ്കിലും സാധ്യത അടുത്തകാലത്തെങ്ങാനുമുണ്ടോ എന്ന നല്ല മനുഷ്യരുടെ ചിന്തക്ക് ‘ഇല്ല’ എന്ന ദു:ഖകരമായ മറുപടിയാണു പെട്ടെന്ന് ലഭിക്കുന്നത്. വിവാദങ്ങൾക്ക് പിറകേ കൂടുംബോൾ ക്രിയാത്മകമായി നമുക്ക് ചെയ്യാനുള്ള കർമ്മ പദ്ധതികളാണു വഴിമുട്ടുന്നതെന്നത് നാം അറിയുന്നില്ല. മിഷൻ14 എന്ന എസ്.വൈ.എസ് കർമ്മ പദ്ധതി കേരള ചരിത്രത്തിൽ വിപ്ലവം തീർക്കാനൊരുങ്ങുകയാണു. പക്ഷെ, വിവാദങ്ങൾ തടിച്ചുകൊഴുക്കുംബോൾ അതു വെണ്ടവിധം ഫല ചെയ്യാതെ പോകുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ശരിയായ ഇസ്ലാമിക നവോത്ഥാനത്തിന്റെ നേത്ർത്വത്തിൽ സമസത നടത്തുന്ന മുൻനേറ്റങ്ങൾ ഭാഗവാക്കായി ഒരുമയോടെ മുന്നേറാന നമുക്ക് കഴിയണം. ചരിത്രത്തിൽ കഴിഞ്ഞുപോയ സ്പെയിനും കൊർദോവയുമൊക്കെ കേരളത്തിലൂടെ പുനർജനിക്കുന്ന നല്ല ഒരു നാളെയാണു സമസത നോക്കിക്കാണുന്നത്. ആസാമിൽഉം ഗുജറാത്തിലും കാശ്മീരിലും മറ്റ് രാജ്യങ്ങളിലെല്ലാം ഓടിനടന്ന് ശൈഖുനാ ഖമറുൽ ഉലമ നടത്തുന്ന ത്യാഗപൂറ്ണ്ണമായ പ്രവരർത്തങ്ങൾ അതിന്റെ ഭാഗമാണു. ഇൻഷാ അല്ലാഹ്, സംഘടനാപരമായ താല്പര്യങ്ങൾക്കും വിവാദങ്ങൾക്കുമപ്പുറം പരിശുദ്ധ അഹ്ലുസ്സുന്നയുടെ ധീരമായ മുന്നേറ്റത്തിനായി നമുക്ക് കൈ കോർക്കാം. നാഥൻ തുണക്കട്ടെ. ആമീൻ.
ഈ ചിന്തകൾ എല്ലാവരുടെയും മനസിലൂടെ കടന്ന് പോകുന്നു. ശിഹാബ് തങ്ങളുടെ കാലത്ത് ക്രിയാത്മകമായ ചില ചലനങ്ങൾ ഉസ്താദിന്റെ ശ്രമഫലമായി ഉണ്ടായി എന്ന ആ ഒരവസ്ഥയിൽ നിന്ന് വളരെയേറെ പിന്നോട്ട് പോയിരിക്കുന്നു ഇന്നിന്റെ അവസ്ഥ. വാഗ്വാദങ്ങൾ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കു നീങ്ങി.. കാന്തപുരം എന്ന മനുഷ്യനോടുള്ള എതിർപ്പ് ഒരു വിഭാഗത്തെ എന്ത് തിന്മ ചെയ്യാനും മടിയില്ലാത്തവരാക്കിയിരിക്കുന്നു. ഐക്യത്തിന്റെ വിദൂര സാധ്യതകൾ കാണുന്നില്ല ..