അഭിനവ സലഫികളോട് പത്തു ചോദ്യങ്ങൾ!

‘കേരളസലഫികളോട് 10 ചോദ്യങ്ങൾ’ എന്ന തലക്കെട്ടിൽ ഈ വിനീതൻ രണ്ടു വർഷം മുംബ് ഒരു എഴുത്ത് പ്രസിദ്ധീകരിച്ചിരുന്നു. മെയിൽ ഗ്രൂപ്പുകളിലും ഫോറങ്ങളിലും ബ്ലോഗുകളിലും മാസങ്ങളോളം ചർച്ച ചെയ്യപ്പെട്ട ആ കുറിപ്പ് ശരിക്കും ഓൺലൈൻ മുജാഹിദുകളെ വെട്ടിലാക്കിയിരുന്നുവെന്നത് സത്യമാണു. ചുരുങ്ങിയ ചില മറുപടികൾ എനിക്ക് ലഭിച്ച കൂട്ടത്തിൽ ഓൺലൈൻ മുജാഹിദ് വലിയ മൗലവിയുടെ വലിയ വിശദീകരണങ്ങളും എനിക്ക് ലഭിച്ചിരുന്നു. സാധാരണക്കാർ പോലും ചിരിച്ചു പോകുന്ന ആ വിശദീകരണങ്ങൾ മറുപടി അർഹിച്ചിരുന്നില്ല. കൂട്ടത്തിൽ മുജാഹിദ് വിട്ട ഒരു സുഹുർത്ത് എനിക്കയച്ച മെയിലിൽ ഇനി അവരെ കേരള സലഫികൾ എന്ന് വിളിക്കരുതെന്നും അവർ അഭിനവ സലഫികളാണെന്നും ഉണർത്തിയത് പരിഗണിച്ചും പുതിയ പശ്ചാത്തലം ഉൾപെടുത്തിയും ആ 10 ചോദ്യങ്ങൾ ‘അഭിനവ സലഫികളോട് 10 ചോദ്യങ്ങൾ’ എന്നാക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ന്യായമായി മറുപടി പറയാൻ തന്റേടമുള്ള വല്ല മൗലവിമാരും ഭൂമിയുടെ വല്ല കോണിലുമുണ്ടെങ്കിൽ ഹാർദ്ദവമായ സ്വാഗതങ്ങൾ ആമുഖമായി ആശംസിക്കുന്നു.

ചോദ്യങ്ങള്‍

1. ‘കേരള സലഫികള്‍’ എന്ന അഭിനവ സലഫികളായ നിങ്ങൾ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, പിന്തുടരുന്നുമില്ല. മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആണിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികൾ നാലിലൊരു മദ് ഹബിനെ പിന്തുടരുന്നത് അംഗീകരിക്കുകയും അവിടുത്തെ മദ്രസകളില്‍ ‘നാല് മദ്ഹബുകള്‍’ പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ (അഭിനവ സലഫിസം) ശരി അല്ല സൌദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ സമസ്തക്കാർക്ക് തെറ്റു പറ്റിയെന്നു പ്രചരിപ്പിക്കുന്ന നിങ്ങൾക്ക് അതേ വിഷയത്തിൽ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നും അവരെ പിന്തുടരരുതെന്നും പറയാൻ ധൈര്യമുണ്ടോ?

2. അഭിനവ സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുആയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നതിനെതിരാനെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം ലോകത്തിലെ മിക്കവാറും പള്ളികളിലും ഇന്നും ജുമുആക്കു 2 ബാങ്കുകള്‍ നിലനില്‍ക്കുന്നത് കാണാം. ഈ വിഷയത്തില്‍ സമസ്തക്കാർക്ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികല്കും തെറ്റ് പറ്റിയെന്നു നിങ്ങള്ക് വാദമുണ്ടോ?

3. അഭിനവ സലഫികളായ നിങ്ങള്‍ ജുമുആ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക് തിരിയനമെന്നും വാദിക്കുന്നു. സൌദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്ബരിനു മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കനമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വാ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള ‘സലഫിസ’ത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൌദി സലഫിസത്തെയാണോ?

4. അഭിനവ സലഫികളായ നിങ്ങള്‍ റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. തറാവീഹ് 12 റകഅതാണെന്നും, 8 റകഅതാണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും വരെ പലപ്പോഴായി വാദിച്ചിരുന്നു. തറാവീഹ് 20 റകഅത് അല്ലെന്നാണ് ഇന്നുവരെയും നിങ്ങള്‍ വാദിച്ചു വരുന്നത്. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റകഅത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള ‘സലഫിസ’തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?

5. ലോക സലഫികളുമായി മൊൻപ് തന്നേ ഗജാന്തരുമുണ്ടായിരുന്ന് നദ്-വതുൽ മുജാഹിദീൻ എന്ന നിങ്ങൾ ഗൾഫുസലഫികളുടെ പണക്കൊഴുപ്പ് കണ്ടാണു പിൽക്കാലത്ത് ‘സലഫികൾ’ എന്ന പേരു സ്വീകരിച്ചതെന്ന് നിങ്ങളുടെ കൂടാരം വിട്ടവർ തുടർന്നടിക്കുന്നു. ഇമാമുകളെയും ഹദീസുകളെയും വലിച്ചെറിഞ്ഞ് പച്ചയായി കിതാബുകളെ വ്യഭിച്ച നിങ്ങൾ അങ്ങാടിയിൽ തമ്മിൽ തല്ലി മരിക്കുംബോൾ തൗഹീദിന്റെ വാചകമുദ്ധരിക്കാൻ നിങ്ങളില് ധാർമികമായി അവകാശം ബാക്കി നിൽക്കുന്ന ഏതെങ്കിലും പണ്ടിതൻ ബാക്കിയില്ലെന്നതല്ലേ ശരി! ഇക്കാലമത്രയും മരിച്ച വീട്ടിൽ ഖുർ-ആൻ ഓതുന്നത് ശിർക്കും ബിദ്-അതുമെന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിച്ച മൗലവിമാരിൽ പ്രമുഖനായ ഹുസൈൻ സലഫി യാസീൻ മരിച്ച വീട്ടിൽ പാരായണം ചെയ്യപ്പെടേണ്ട സൂറതാണെന്ന് ഇന്ന് തുറന്ന് പ്രസംഗിക്കുംബോൾ എന്തടിസ്ഥാനത്തിലാണു ജനങ്ങൾ നിങ്ങളെ സ്വീകരിക്കേണ്ടത്?

6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നതിനുമെതിരാണെന്നയിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൌദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിര്കാണെന്നു വാദിക്കുന്ന കേരള ‘സലഫിസ’ത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൌദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുആ ഖുത്ബ വർഷങ്ങൾക്ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലേ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ ‘സലഫി’ പന്ടിതന്മാരുമുന്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിര്കാനെന്നു വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നതുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉള്പെടുത്തെണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്?

8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്കായെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്നു നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ചു അത് ശിര്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?

9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്ത്തത് പോലെ തന്നെ സഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്നു പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള ‘സലഫി’കളായ നിങ്ങള്‍. ഇന്ന്‍, സഹാബികള്‍ ഔലിയാക്കകളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതാടിസ്ത്താനതിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള ‘സലഫി’കളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനെ സമീപിക്കുന്നതും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തര്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിര്കാണെന്നു പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിര്കിന്റെയും തൌഹീദിന്റെയും വിചാരണ നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിച്ചത്. അത് ശിര്കാണോ? ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ചു പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിര്കിനു കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക്‌ വേണ്ടി സഹായം ചെയൂന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?

ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവു ചെയ്തു ഉത്തരം തരൂ!! !

One thought on “അഭിനവ സലഫികളോട് പത്തു ചോദ്യങ്ങൾ!

  1. ഇതിനു മറുപടി അർഹിക്കുന്നില്ല മക്കയും മദീനയും ശൈഖുമാരും മുരീദുമാരുമല്ല മുജാഹിദ്കളുടേ വിശ്വാസം نب صلى الله عليه وسلم എന്ത് പറഞ്ഞു القرأن എന്ത് പറഞ്ഞു അതിനേയാണ് പിമ്പ റ്റേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>