നബി(സ) തങ്ങളുടെ കാലത്ത് തന്നെ തറാവീഹ് നിസ്കാരം ജമാ-അതായി നടന്നിരുന്നതായി പ്രമാണങ്ങളില്‍ കാണാം. ജമാ-അതിനു ആളുകള്‍ കൂടിയപ്പോള്‍ ഇങ്ങനെ ആവേഷം കാണിച്ചാല്‍ ഈ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അതിനാല്‍ ഒറ്റക്കും കൂട്ടമായും ഈ നിസ്കാരം നിങ്ങള്‍ നിര്‍വഹിക്കണമെന്നും നബി(സ) സഹാബികളോട് പറഞ്ഞതായി ഹദീസുകളില്‍ കാണാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഭരണകാലത്ത് തറാവീഹ് 20 റക്-അത് ജമാ-അതായി പള്ളിയില്‍ സ്ഥിരമായി നടത്തിവന്നത് നിഷേധിക്കാനാവാത്ത ചരിത്രമാണു. ഈ ഹദീസുകളെയും ചരിത്രങ്ങളെയുമൊക്കെ വലിച്ചെറിയാതെ ഒരാള്‍ക്ക് തറാവീഹിന്‍റെ എണ്ണത്തില്‍ സംശയിക്കാന്‍ സാധ്യമല്ല.
തറാവീഹ് 20 റക്-അത് തന്നെയാണെന്ന് പ്രമാണങ്ങള്‍ പറയുംബോഴും, റക്-അതിന്റെ എണ്ണത്തില്‍ മുസ്ലിം ലോകത്ത് പ്രത്യേകിച്ച് കേരളത്തില്‍ എന്നും തര്‍ക്കം നിലനിന്നിരുന്നു. ഇടക്ക് മുജാഹിദ് മൌലവി സകരിയാ സ്വലാഹിയുടെ താറാവീഹുമായി ബന്ധപ്പെട്ട ഒരു പഠനഭാഗം വായിക്കാനിടയായി. അതില്‍ അദ്ധേഹം പറയുന്നതിങ്ങനെയാണു – ഓരോ നാലു റക്-അതുകള്‍ക്കിടയിലും സ്വഹാബികള്‍ ഒരല്പം വിശ്രമിക്കാറുണ്ടായിരുന്നുവെന്നതിനാലാണു ഈ നിസ്കാരത്തിനു തറാവീഹ് എന്ന് പേരു വരാന്‍ കാരണം. മുജാഹിദ് മൌലവിമാരില്‍ മിക്കവരും അതില്‍ ഏകോപിതരാണു. മുങ്കാല ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ എഴുതി വച്ച ഒരു വാസ്തവം മാത്രമാണു അത്.
‘തറാവീഹ്’ എന്ന അറബി പദമൊന്ന് നമുക്ക് നോക്കാം. ‘റാഹത്’ (വിശ്രമം) എന്ന മൂലപദത്തില്‍ നിന്ന് വരുന്ന പദങ്ങളാണു ഇസ്തിറാഹത്, തര്‍വീഹ്, തര്‍വീഹത്, തറാവീഹ് എന്നൊക്കെ. ‘തര്‍വീഹത്‘ എന്ന്തിന്റെ ബഹുവചനമാണു തറാവീഹ് എന്നത്. തര്‍വീഹത് എന്ന അറബി പദത്തിനു വിശ്രമിക്കല്‍ എന്നാണര്‍ത്ഥം. അത് ഏകവചനമാണു. അറബി വ്യാകരണ ശാസ്ത്രത്തില്‍ മറ്റ് ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി ഏകവചനം, ദ്വി വചനം, ബഹുവചനം എന്നിങ്ങനെ കാണാം. അതായത്, മറ്റുള്ള എല്ലാ ഭാഷകളിലും ഒന്നിനു ഏക വചനമെന്നും ഒന്നില്‍ കൂടുതലുണ്ടായാല്‍ ബഹുവചനമെന്നും പറയും. എന്നാല്‍ അറബിയില്‍ ഒന്നില്‍ കൂടുതലുണ്ടായാല്‍ ബഹുവചനമാകണമെന്നില്ല. രണ്ടില്‍ കൂടുതലുണ്ടെങ്കില്‍ മാത്രമെ ബഹുവചനമാകുകയുള്ളൂ. ഒന്നിന്നു മുഫ്-റദ് (ഏക വചനം), രണ്ടിനു മുസന്ന (ദ്വി വചനം), രണ്ടില്‍ കൂടുതലുള്ളവയ്ക്ക് ജം-ഉ (ബഹുവചനം) എന്നിങ്ങനെയാണു അറബി ഭാഷയിലെ പ്രയോഗമുള്ളത്.
‘തറാവീഹ്’ എന്നത് ‘തര്‍വീഹത്’ എന്ന പദത്തിന്റെ ബഹുവചന പദമാണെന്നു മുകളില്‍ പറഞ്ഞു. ബഹുവചനമെന്നാല്‍ ചുരുങ്ങിയത് രണ്ടില്‍ കൂടുതലുണ്ടെന്ന് നാം മനസ്സിലാക്കുകയും ചെയ്തു. ഓരോ നാലു റക്-അതുകള്‍ക്കിടയിലും ഒരല്പം വിശ്രമിക്കുന്നതിനാലാണു തറാവീഹ് എന്ന പേരു വന്നിരിക്കുന്നതെന്നും നമുക്കറിയാം. അപ്പോള്‍ ചുരുങ്ങിയത് രണ്ടില്‍ കൂടുതല്‍ തവണ വിശ്രമിക്കുംബോള്‍ മാത്രമെ ‘തറാവീഹ്’ എന്ന ബഹു വചനം ഉപയോഗത്തില്‍ വരികയുള്ളൂ. (നമ്മുടെ പള്ളികളിലെല്ലാം നാലു റക്-അത് കഴിഞ്ഞാല്‍ ഒരല്പം ദിക്-റ് ചൊല്ലുന്നതാണു നാം സ്വീകരിക്കുന്ന വിശ്രമം). സാമാന്യ ബുദ്ധിയില്‍ നമുക്ക് ഒന്നു മനസ്സിലക്കാന്‍ കഴിയും. നാലു റക്-അതുകള്‍ കഴിഞ്ഞ് വിശ്രമിക്കുന്ന നിലക്ക് ചുരുങ്ങിയത് മൂന്നു തവണ വിശ്രമിക്കുകയാണെങ്കില്‍ നമുക്ക് 16 റക്-അത് നിസ്കരിക്കേണ്ടി വരും. ഒന്നു കണക്കുകൂട്ടി നോക്കുക. നാലു നാലു റക്-അതുകളായി 16 റക്-അത് നിസ്കരിക്കുംബോള്‍ മാത്രമെ നമുക്ക് ‘തറാവീഹ്’ എന്ന ബഹുവചനാര്‍ത്ഥം വരുന്ന വിശ്രമം വരുന്നുള്ളൂ. ഫലത്തിലെന്തായി. തറാവീഹ് എന്ന പദമുപയോഗിക്കുന്ന നിസ്കാരം ചുരുങ്ങിയത് 16 റക്-അതാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം പറ്റും. 8 ആണെന്നും 12 ആണെന്നുമുള്ള വാദക്കാര്‍ക്ക് ഈ പേരുപയോഗിക്കാന്‍ പറ്റില്ലെന്നര്‍ത്ഥം. എന്നാല്‍ 16 റക്-അതാണു തറാവീഹ് എന്ന വിചിത്രമായ വാദം ആര്‍ക്കുമില്ലതാനും. അപ്പോള്‍ ഒരുതവണകൂടി വിശ്രമിച്ചാല്‍ നമുക്ക് 20 റക്-അതിലെത്താം. ‘തറാവീഹ്’ എന്ന പദം രണ്ടില്‍ കൂടുതല്‍ എത്ര തവണ വിശ്രമിച്ചാലും നമുക്ക് ഉപയോഗിക്കാന്‍ പറ്റും. ചുരുക്കത്തില്‍ തറാവീഹിന്റെ പേരിനു കാരണം പറഞ്ഞ് സകരിയ്യാ സ്വലാഹി അടക്കമുള്ള വഹാബി മൌലവിമാര്‍ തറാവീഹ് എട്ടോ പന്ത്രണോ അല്ല, ചുരുങ്ങിയത് 16 ആണെന്നാണു പറയാതെ പറയുന്നത്.
പ്രമാണങ്ങള്‍പരിശോധിച്ചാലും തറാവീഹ് 20 റക്-അതുകളാണെന്നതില്‍ തര്‍ക്കമില്ല. ഉമര്‍(റ)ന്റെ കാലത്ത് തറാവീഹ് 20 റക്-അത് ജമാ-അതായി നടത്തിയതിനു പണ്ടിതന്മാരുടെ ഇജ്-മാ ഉണ്ട്. 4 മദ്-ഹബുകളില്‍ ഒന്നുപോലും 20 റക്-അതില്‍ കുറഞ്ഞ തറാവീഹ് കാണാന്‍ കഴിയുന്നില്ല. ചുരുക്കത്തില്‍ പ്രമാണങ്ങളും ബുദ്ധിയും നമ്മോട് പറയുന്നത് തറാവീഹി 20 റക്-അതാണെന്നാണു.
റമദാനിലെ പ്രാര്‍ത്ഥനകളില്‍ എന്നെയുമുള്‍പെടുത്തുമല്ലൊ!
അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിലാണോ അമീന്‍ മാണിയൂരേ ബുദ്ധികൊണ്ടു കളിക്കുന്നത്…?!! വല്ലാത്ത കഷ്‌ടം തന്നെ തന്റെ കാര്യം…!! തന്റെ ബുദ്ധി അവിടെ വീട്ടില്‍ തന്നെ വെച്ചാല്‍ മതി. അത് ശൈത്വാനിയത്താണ്. തറാവീഹ് എന്ന പദം വെച്ചാണല്ലൊ താന്‍ തന്റെ ബുദ്ധി കൊണ്ട് കളിക്കുന്നത്. അല്ലാഹുവിന്റെ റസൂല്(സ്വ) തറാവീഹ് എന്ന പദം ഉപയോഗിച്ചതായി തനിക്ക് കാണിച്ചു തരുവാന്‍ കഴിയുമോ? എങ്കിലേ തന്റെ ബുദ്ധി ഇവിടെ ഉപയോഗിക്കുന്നതില്‍ കാര്യമുള്ളൂ. അല്ലാഹുവിന്റെ റസൂലോ(സ്വ) അവിടുത്തെ സ്വഹാബത്തോ(റളിയല്ലാഹു അന്‍ഹും) തറാവീഹ് എന്ന പദം ഉപയോഗിച്ചതായി താന്‍ തെളിയിക്ക്….
അവരാരും 11 ല്‍ കൂടുതല്‍ ഈ നമസ്‌കാരം നമസ്‌കരിച്ചതായി തെളിയിക്കുവാന്‍ പറ്റാഞ്ഞപ്പോള്‍ പിശാചിനെ കൂട്ടുപിടിച്ച് ബുദ്ധിയും കൊണ്ട് വന്നിരിക്കുന്നു….!! ഇല്ലാത്ത ഒരു കാര്യം തെളിയിക്കുവാന്‍…..
തന്റെ വാദം തെളിയിക്കുവാന്‍ പ്രമാണങ്ങള്‍ കിട്ടാത്തപ്പോള്‍ പിന്നെ ബുദ്ധിയെ കൂട്ടുപിടിക്കുന്നവര്‍ തന്നെയാണ് അഖ്ലാനികള്‍…!
ഇസ്‌ലാമില്‍ അഖ്‌ല്‍ അല്ല പ്രമാണമാണ് ആധികാരികം. അഖ്ലാനിസം മാറ്റി വെച്ച് പ്രമാണികമായി തന്റെ വാദം തെളിയിക്കൂ… മാണിയൂരേ….

തറാവീഹ് 20 റക്-അത് തന്നെയാണെന്ന് പ്രമാണങ്ങള്‍ പറയുംബോഴും, പ്രമാണങ്ങള്‍ക്കപ്പുറത്ത് തറാവീഹ് 20 റക്-അതാണെന്ന് ബുദ്ധിപരമായി നമുക്ക് സമര്‍ത്ഥിക്കാന്‍ കഴിയും.