സ്വാമീ സമ്മേളനം, സൂഫീ സമ്മേളനം: രണ്ട് സാധാരണക്കാരുടെ സംഭാഷണം!

സൂഫിമീറ്റ് വിവാദമായപ്പോള്‍ നിസ്പക്ഷമതികളായ രണ്ട് സാധാരണക്കാരുടെ സംഭാഷണം!
 
ബഷീര്‍: എന്നാലും കാന്തപുരം ആ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ് തന്നെയാ. മോഡി നടത്തിയ പരിപാടി അല്ലെ!
 
മുഹമ്മദ് : എടാ, ഞാനൊന്ന് ചോദിക്കട്ടെ. അന്താരാഷ്ട്ര സ്വാമി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് സ്വാദികലി തങ്ങള്‍ പങ്കെടുത്തു. ഒരു വിവാദവുമില്ല. അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരമുസ്താദ് പങ്കെടുത്തു. വിവാദ്മായി. അപ്പോ, പ്രശ്നമെവിടെയാ?
 
ബഷീര്‍: സ്വാദിഖലി തങ്ങള്‍ പങ്കെടുത്ത് ഇസ്ലാമിനെ പറ്റി പ്രസംഗിച്ചില്ലെ? അത് നല്ലതല്ലെ?
 
മുഹമ്മദ് : അപ്പോ കാന്തപുരമുസ്താദ് പങ്കെടുത്ത് ഹിന്ദു മതത്തെ പറ്റിയാണോ പ്രസംഗിച്ചത്? രണ്ടു സമ്മേളനത്തിനു കേന്ദ്ര സര്‍ക്കാര്‍ സഹായ്ം ചെയ്തിട്ടുണ്ട്. ഒന്നു സ്വാമിമാരുടെ സമ്മേളനം, മറ്റൊന്ന് സൂഫിമാരുടെ സമ്മേളനം. ഏതില്‍ പങ്കെടുത്തത ശരി? ഏതാ തെറ്റു? നെഞ്ജത്ത് കൈവച്ച് ഒന്ന് പറഞ്ഞാട്ടെ.
 
ബഷീര്‍ : എപ്പൊ എനിക്ക് തോന്നുന്നു, രണ്ടും തെറ്റാണെന്ന്. കാരണം, രണ്ടും നടത്തിയത് മോഡി തന്നെയാണല്ലോ?
 
മുഹമ്മദ് : സ്വാമിമാരുടെ സമ്മേളനത്തില്‍ സ്വാദിഖലി തങ്ങള്‍ പങ്കെടുത്തു. സൂഫിമാരുടെ സമ്മേളനത്തില്‍ കാന്തപുരമുസ്താദ് പങ്കെടുത്തു. രണ്ടും തെറ്റാണെങ്കില്‍ ഏതാണു വലിയ തെറ്റ്?
 
ബഷീര്‍ : അത് പിന്നെ, സ്വാമിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തത് തന്നെ.
 
മുഹമ്മദ് : അപ്പൊ, അതെന്താ ആരും വിവാദമാക്കാത്തത്? ചര്‍ച്ച ചെയ്യാത്തത്? എന്തേ കാന്തപുരമുസ്താദിന്റെ മാത്രം വിവാദമാകുന്നത്? പറയാമൊ?
 
ബഷീര്‍ : അതെനിക്കറിയില്ല, പക്ഷെ, രണ്ടുപേരും ക്ഷണിക്കപ്പെട്ട അതിഥികളല്ലെ, അവര്‍ പങ്കെടുത്തുവെന്നല്ലെ ഉള്ളൂ. അപ്പോ തെറ്റാകണമെന്നില്ല, രണ്ടും ശരിയാണെന്ന് എനിക്ക് തോന്നുന്നു.
 
മുഹമ്മദ് : സ്വാമിമാരുടെ സമ്മേളനത്തില്‍ സ്വാദിഖലി തങ്ങള്‍ പങ്കെടുത്തു. സൂഫിമാരുടെ സമ്മേളനത്തില്‍ കാന്തപുരമുസ്താദ് പങ്കെടുത്തു. രണ്ടും ശരിയാണെങ്കില്‍ ഏതാണ്‍ കൂടുതല്‍ ശരി?
 
ബഷീര്‍ : സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് തന്നെ.
 
മുഹമ്മദ്: പെന്നെന്തേ, കാനത്പുരമുസ്താദിന്റേത് മാത്രം ഇങ്ങനെ വിവാദമാകുന്നു?
 
ബഷീര്‍ : അയ്യോ, എനിക്കൊന്നുമറിയില്ലേ.
 
മുഹമ്മദ് : എന്നാ അറിഞ്ഞോ. കുറെ മാസങ്ങള്‍ക്ക് മുംബ് ഈജിപ്തിലെ കൈറോയില്‍ ഒരു സൂഫി സമ്മേളനം നടന്നു. 200 രാജ്യങ്ങളിലെ പണ്ടിതന്മാര്‍ പങ്കെടുത്തു. അതില്‍ സൂഫിസമെന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചത് കാന്തപുരമുസ്താദായിരുന്നു. ലോകത്ത് ഇസ്ലാമിന്റെ പേരിലുള്ള ഭീകരത വഹാ‍ാബികളുടെ സ്ര്ഷ്ടിയാണെന്ന് ലോകത്തിന്‍ മനസ്സിലാക്ക്ക്കൊടുക്കാന്‍ മുസ്ലിം പണ്ടിത്ന്മാര്‍ക്ക് കഴിഞ്ഞു. അല്‍ഖ്വയ്ദ, താലിബാന്‍, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ മുഴുവന്‍ തീവ്രവാദികളും വാഹബികളോ സമാന ആശയക്കാരോ ആണ്‍. ഇത് ലോകം തിരിച്ചറിഞ്ഞു. അമേരിക്ക അടക്കം അത് തുറന്ന് പറഞ്ഞു. സാക്ഷാല്‍ വഹാബീഭരണകൂടമെന്ന് പേരുകേട്ടിരുന്ന സൌദി ഭരണകൂടം വരെ അത് ഉള്‍കൊള്ളുകയും വഹാബിസത്തെ ദൂരത്താക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതാണ്‍ സൂഫിസം ലോകത്ത് ചര്‍ച്ച ചെയ്യപ്പെടാനിടയാക്കിയത്. ഇന്ത്യയില്‍ കാശ്മീരിലും മറ്റും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യാന്‍ വഹാബിസത്തെ നിലക്ക് നിര്‍ത്തണമെന്നും അതിനു സൂഫിസം ശക്തിപ്പെടണമെന്നും ഭരണകൂടവും തിരിച്ചറിഞ്ഞു. അതിന്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലൊ. ഒരുപക്ഷെ, സൂഫിസം ഇങ്ങനെ ശക്തിപ്പെട്ട് വന്നാല്‍ വഹാബിസം ഇന്ത്യയില്‍ നിരോധിക്കപ്പെടുമോ എന്ന് ഭയപ്പെട്ട കേരള വഹാബികളാണ്‍ ദില്ലിയിലെ സൂഫി മീറ്റിനെതിരെ ഇല്ലാകഥകള്‍ ഉണ്ടാക്കി ആദ്യം രംഗത്ത് വന്നത്. അത് കാന്തപുരം വിരോധികള്‍ മുഴുവന്‍ ഏറ്റു പിടിച്ചുവെന്നേ ഉള്ളൂ. സത്യത്തില്‍ ഈ വിവാദങ്ങളില്‍ ഒന്നും ഒരു കാര്യവുമില്ല.
 
ഒന്നുറപ്പിച്ച് എല്ലാ സാധാരണക്കാര്‍ക്കും പറയാം. സ്വാമിമാരുടെ സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ പങ്കെടുത്തു. സൂഫിമാരുടെ സമ്മേളനത്തില്‍ കാന്തപുരമുസ്താദ് പങ്കെടുത്തു. രണ്ടും തെറ്റാണെങ്കില്‍ ശിഹാബ് തങ്ങളുടേതാണ്‍ വലിയ തെറ്റ്. രണ്ടും ശരിയാണെങ്കില്‍ കാന്തപുരമുസ്താദിന്റെതാണ്‍ കൂടുതല്‍ ശരി. അല്ലാതെ ഒന്നുമാത്രം വിവാദമാക്കുന്നത് സ്വാര്‍ത്ഥതാല്പര്യവും അന്ത്മായ കാന്തപുരം വിരോധവുമാണ്‍.

2 thoughts on “സ്വാമീ സമ്മേളനം, സൂഫീ സമ്മേളനം: രണ്ട് സാധാരണക്കാരുടെ സംഭാഷണം!

  1. സൂഫീ സമ്മേളന വേദിയിൽ വച്ച് നടന്ന പാവാടനൃത്തത്തിലും ഹറാമായ വാദ്യോപകരണങ്ങൾ കൊണ്ടുള്ള പാട്ടിലും കാന്തപുരം ഉസ്താദ് പങ്കെടുത്തതിനെപറ്റി എന്താണ് അഭിപ്രായം

    • അങ്ങിനെയൊന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലെന്ന് മാത്രം അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>