ഇന്ത്യയില്‍ മുത്ത്വലാഖ് അസാധുവാക്കണമെന്ന് പണ്ടിത്ജി മോഡിയങ്കിള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ ആ ദംബതികളുടെ മനസ്സില്‍ ലഡു പൊട്ടിയിരുന്നു. 14 വര്‍ഷം മുംബ് മൂന്നു ത്വലാഖും ചൊല്ലിപ്പിരിയുംബോള്‍ ഇത്രയും അകലപ്പെടുമെന്ന് രണ്ടുപേരും കരുതിയതല്ല. പിരിഞ്ഞതില്‍ പിന്നെ തട്ടലും മുട്ടലും ചീറ്റലും തന്നെയായിരുന്നു പണി. അങ്ങാടിയില്‍ മൈക്ക് കെട്ടി പരസ്പരം ചീത്ത പറഞ്ഞ് രണ്ടുപേരും ത്ര്ശൂര്‍ ഭരണിപ്പാട്ടിനെ പോലും പിന്നിലാക്കി. ഞാന്‍ മുസ്ലിമല്ലെങ്കിലും സാരമില്ല നീ കാഫിറായാ മതിയെന്നായിരുന്നു രണ്ടു പേരുടെയും നിലപാട്. അതിനെ അവര്‍ തൌഹീദെന്ന് പേരിട്ട് വിളിക്കുകയും അത് കേട്ട് ചിരിച്ചവരെ മുഴുവന്‍ പിരടി ഞെരിച്ച് കൊല്ലണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബത്തിലെ പലരും തറവാട് ശരിയില്ലെന്നും പറഞ്ഞ് വെവ്വേറെ വീട് വച്ച് പോകുംബോഴും തൌഹീദ് തിരഞ്ഞുള്ള യാത്രയെന്നായിരുന്നു വിശദീകരണം. ‘സമാധാനം’ എന്ന് പേരിട്ട് വിളിച്ച തങ്ങളുടെ പൊന്നോമന കുഞ്ഞിനെ ‘ഭീകരത’യെന്ന് ലോകം വിളിച്ച് തുടങ്ങിയപ്പോഴാ രണ്ടുപേരുമൊന്ന് തിരിഞ്ഞു നോക്കിയത്. അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞാണെങ്കിലും അതിനെ നാട്ടുകാര്‍ തട്ടിക്കളിക്കുന്നതെ ഏത് ദംബതികളെയാണ് അലട്ടാതിരിക്കുക! മുത്ത്വലാഖ് ചൊല്ലിപ്പിരിഞ്ഞതിനെ ശേഷം 14 വര്‍ഷം പരസ്പരം പറഞ്ഞതും ചെയ്തതുമെല്ലാ മറന്ന് ശരീരം കൊണ്ടെങ്കിലുമൊന്നിക്കാന്‍ പരുമോ എന്ന വല്യാപ്പയോട് ചോദിച്ചപ്പൊഴാ ഇപ്പൊ ശരിയാക്കിത്തരാന്നും പറഞ്ഞ് മൂപ്പര്‍ കോഴിക്കോടെക്ക് വണ്ടി കയറിയത്. കോഴിക്കോട്ടെ തങ്ങളെ തറവാട്ടില്‍ ഈ കൂടിച്ചേരലിന് എന്തെങ്കിലും മസാലയുണ്ടൊന്ന് പരതിയിരിക്കുംബഴാ ഡല്‍ഹിയില്‍ നിന്നും മോഡിയങ്കിളിന്റെ പ്രഖ്യാപനം വന്നത് – മുത്ത്വലാഖ് അസാധുവാക്കണമെന്ന്. പിന്നെ ഒന്നും നോക്കിയില്ല. ‘നാട്ടുകാരുടെ സമഗ്ര സംഗമം’ എന്ന പേരില്‍ കോഴിക്കോട് ബിരിയാണി കഴിക്കാന്‍ വിളിപ്പിച്ച് ദംബതികളെ രണ്ട്പേരെയും മുഖത്തോട് മുഖം നോക്കിച്ച് രണ്ടാംതും പെണ്ണു കാണിച്ച് ഗുഡാഫ്റ്റര്‍നൂന്‍ പറഞ്ഞ് പിരിയുംബോ വീട്ടിക്കൂടല്‍ ഇത്രപെട്ടെന്നുണ്ടാവുമെന്ന് വല്യാപ്പ പോലും കരുതിക്കാണില്ല. ഈ കൂടിച്ചേരലിനു നല്ലതേ ഭവിക്കൂവെന്ന് നാടകം കാണുന്ന ലാഘവത്തോടെ രാഷ്ടീയ മുല്ലമാര്‍ സ്വാഗതമോതിയതോടെ അടുത്ത് തന്നെ വീട്ടിക്കൂടലിനുള്ള ഒരുക്കങ്ങള്‍ നാട്ടില്‍ തുടങ്ങിയിരിക്കുന്നു. 14 ദിവസമെങ്കിലും ഒന്നിച്ച് താമസിക്കാന്‍ പറ്റണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുമൊഴും നാട്ടുകാര്‍ പൊങ്കാലയിട്ട ‘ഭീകരത’ കുഞ്ഞിനെ എങ്ങിനെ കുളിപ്പിച്ചെടുക്കുമെന്ന ആശങ്ക മാത്രമെയുള്ളൂ. തുടരും… കാത്തിരുന്നു കാണാം.
https://www.facebook.com/maniyoorin/