മാധ്യമം ലീഗിനെതിരെ എഴുതിയപ്പൊഴാ മൌദൂദ്യമത്തിന്റെ രീതിശാസ്ത്രം ലീഗിന് പിടികിട്ടിയത്. ‘ബി.ജെ.പി.ക്കെതിരെ പ്രതികരിക്കാന്‍ ലീഗിന് പരിമിതികളുണ്ട്’ എന്ന മാധ്യമ വാര്‍ത്തയുടെ ചുവട് പിടിച്ച് നവമാധ്യമങ്ങള്‍ ലീഗിനെയും ശംസുദ്ധീന്‍ എം.എല്‍.എയും വിചാരണ ചെയ്തപ്പൊ പുതിയ വിശദീകരണം വന്നിരിക്കുന്നു. മാധ്യമം മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കുകയാണത്രെ. വാര്‍ത്തകള്‍ വളച്ചൊടിച്ച് സമൂഹത്തില്‍ ഫിത്ന ഉണ്ടാക്കുകയാണത്രെ.
സംഭവം സത്യമാണ്. മാധ്യമം എന്നാല്‍ മൌദൂദ്യമമാണ്. മുസ്ലിംകളിലെ ഏറ്റവും ചെറിയ ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന മൌദൂദികളുടെ വക്രബുദ്ധിയുടെ എഴുത്ത് രീതിയാണ് മാധ്യമം. പക്ഷെ, അത് തിരിച്ചറിയാന്‍ ലീഗിന് 2017ന്റെ പടിവാതില്‍ക്കല്‍ വരെ കാത്തിരിക്കേണ്ടി വന്നു. മുംബ് ‘ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല’ എന്ന് കാന്തപുരമുസ്താദിന്റെ പേരില്‍ മാധ്യമം ഒരു തള്ള് തള്ളിയപ്പോ കൂടെകൂടി പെരുന്തള്ള് തള്ളിയവരാ ഈ ലീഗുകാര്‍. ഫെയ്സ്ബുക്കും വാട്സാപ്പുമൊക്കെ പൂട്ടി വീട്ടിലിരിക്കേണ്ടി വന്നു സുന്നികള്‍ക്കന്ന്. മാധ്യമത്തിന്റെ മഞ്ഞപ്പിരാന്തിനെതിരെ പ്രശസ്ത വാര്‍ത്താ നിരീക്ഷികന്‍ അഡ്വ.ജയശങ്കര്‍ പോലും പ്രതിഷേധമെഴുതിയിട്ടും തിരുത്താന്‍ മാധ്യമമോ ട്രോള്‍ പിന്‍ വലിക്കാന്‍ ലീഗ് മുക്കൂട്ട് മുന്നണിയോ തയാറായില്ല. എന്നല്ല, ഇപ്പഴും ആ വ്യാജ വാര്‍ത്തയുടെ ചുവട് പിടിച്ച് ഉസ്താദിനെതിരെ മോഡി ഭക്തി ആരോപിക്കുന്നതില്‍ പേജും സ്റ്റേജും നിറക്കുകയാ ലീഗുകാര്‍.
അതിനേക്കാള്‍ വലിയ തമാശയായിരുന്നു. ‘സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ’ എന്ന് കാന്തപുരമുസ്താദിന്റെ മേലില്‍ വെച്ച് കെട്ടിയ മാധ്യമത്തിന്റെ പെരുന്നുണ. ‘പ്രസവിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ’ എന്ന ഉസ്താദിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് കേരളത്തിലെ മുഴുവന്‍ ആളുകളെ കൊണ്ടും ഉസ്താദിനെ ചീത്ത വിളിപ്പിച്ചപ്പൊഴ മൌദൂദ്യമത്തിന് മനസ്സ് നിറഞ്ഞത്. ഉസ്താദിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയൊ ഒരാശ്ച കൊണ്ട് കണ്ടത് ലക്ഷക്കണക്കിനാളുകളായിരുന്നു. കണ്ടവര്‍ മുഴുവനും മാധ്യമശിഖണ്ടിയുടെ നെറികേടിനെതിരെ പ്രതികരിച്ചപ്പൊഴും കണ്ണടച്ചത് പ്രചരിപ്പിച്ചവരില്‍ വലിയൊരളവ് എന്തിന്റെയോ പേരില്‍ ലീഗുകാരായിരുന്നു. പക്ഷെ, ഇന്നിതാ പടച്ചോന്‍ വരംബത്ത് കൂലിയെന്ന പോലെ മൌദൂദ്യമത്തെ ലീഗിനെതിരാക്കിയിരിക്കുന്നു. ‘ബി.ജെ.പി.ക്കെതിരെ പ്രതികരിക്കാന്‍ ലീഗിന് പരിമിതികളുണ്ട്’ എന്ന അഡ്വ.ശംസുദ്ധീന്‍ എം.എല്‍.എ.യുടെ പ്രസ്താവനയെ നവമാധ്യമക്കാര്‍ വൈറലാക്കിയപ്പോള്‍ ലീഗുകാര്‍ നെഞ്ജത്തടിച്ച് വിശദീകരിക്കുകയാണ്, മാധ്യമത്തിന്റേത് വളച്ചൊടിയാണത്രെ. വാര്‍ത്ത മുഴുവനായും കൊടുത്തില്ലത്രെ, മാധ്യമം മുസ്ലിംകളെ തമ്മില്‍ തല്ലിക്കുകയാണത്രെ…നടക്കട്ടെ. വിശദീകരണങ്ങളൊക്കെ നടക്കട്ടെ. നമ്മളിങ്ങട്ട് മാറി കാഴ്ചക്കാരായിരിക്കാം.
എന്റെ പേജ് ലൈക് ചെയ്യുക
https://www.facebook.com/maniyoorin/