“അവര്‍ നിങ്ങളോട് സുന്നിയാണോന്ന് ചോദിക്കില്ല, മുജാഹിദാണോന്ന് ചോദിക്കില്ല, ഏ.പിയാണോ ഇ.കെയാണോ എന്ന് ചോദിക്കില്ല. അവര്‍ക്ക് വേണ്ടത് മുസ്ലിമിനെയാണ്” ഫാസിസത്തിനെതിരെ ഈമാന്‍ മൂത്തവര്‍ ഈയടുത്ത് വാട്സാപ്പിലും ഫെയ്സ്ബുക്കിലും ചറപറയെറിഞ്ഞ ഈ ഉണര്‍ത്തുപോസ്റ്റ് കാണാത്തവരുണ്ടാകില്ല. ഇപ്പൊ അവരും ഇവരും മറ്റോരും ഒന്നായി നിങ്ങളും മര്‍കസിലോട്ട് പോരുന്നോന്ന ചോദിക്കുന്നത്. ഉത്ബുദ്ധ കേരളത്തില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കോ പണ്ടിതന്മാര്‍ക്കോ നേരെ ചെറുവിരലനക്കാന്‍ ധൈര്യം ചോര്‍ന്നുപോയ സംഘ്പരിവാറുകള്‍ക്ക് മര്‍കസെന്ന കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക കേന്ദ്രത്തിലേക്ക് പാലവും കോണിയും വെച്ചുകൊടുത്തവര്‍ സംഘ്പരിവാറിന്റെ കൈപിടിച്ച് കാംബസിലൂടെ ഉല്ലാസ യാത്ര നടത്തുകയാണ്. ഇര കാന്തപുരമാണെങ്കില്‍ വേട്ടക്കാരന് ഒരൊറ്റ മതമേയുള്ളൂ, ഒരൊറ്റ നിറമേയുള്ളൂ. നാളെ പെരുന്നാള്‍ ദിനം നാരങ്ങ നീരുകുടിച്ച് ഉണ്ണാവ്ര്തം ഉപസംഹരിച്ചാല്‍ കാന്തപുരം മോഡിയുടെ കൂടെ നിക്കുന്ന നാലു ഫോടോ സംഘടിപ്പിക്കണം. എന്നിട്ടൊരു അടിക്കുറിപ്പും – ‘കാവി മൌലാനമാരുടെ കാലം’. മര്‍കസ് ഗേറ്റിനു മുന്നില്‍ ഉണങ്ങാനിട്ട് ശുഷ്കിച്ചുപോയ ഈമാന്‍ തിരിച്ചു മൂക്കാന്‍ അതു എംബാടും മതിയാകും.