മര്കസ് കവാടത്തിന്റെ മുന്നില്‍ ഉണ്ണാവ്ര്തമിരിക്കുന്നവരുടെ സമരപ്പന്തലിന്റെ ഇന്ന് കണ്ട ഒരവസ്ഥയാണിത്. സമരത്തിന് രണ്ടാഴ്ച പ്രായം മൂത്തിട്ടും തീര്പ്പോ് ഒത്തുതീര്പ്പോ കാണാതിരിക്കുംബോ സമരക്കാര്ക്കുാമുണ്ടാവില്ലേ പരിഭ്രാന്തി. 4 ദിവസം കഴിഞ്ഞാല്‍ റമദാന്‍ മാസമാണ് വരാനിരിക്കുന്നത്. മനസ്സും ശരീരവും നിറഞ്ഞ് ഒന്നു നാസ്ത കഴിക്കണമെങ്കില്‍ ഇനിയൊരു മാസം കൂടി കാത്തിരിക്കേണ്ടി വരും. കാണികള്‍ കുറഞ്ഞ സമയം നോക്കി എവിടേക്കാണീ സമരക്കാര്‍ മുങ്ങിയത്! മര്കസ് കാന്റീനില്‍ നാസ്ത കഴിക്കാന്‍ പോയതായിരിക്കുമോ? ജീവിതകാലം മുഴുവന്‍ ചോര നീരാക്കി വിയര്‍പ്പൊഴുക്കി മര്‍കസിനെതിരെ പണിയെടുത്ത ഒരാള്‍ അവസാനം ഒരപകടം പറ്റി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കടന്നപ്പോ രക്തം കൊടുക്കാന്‍ മര്ക്സ് വിദ്യാര്ത്ഥികള്‍ തന്നെ എത്തേണ്ടി വന്ന ഒരനുഭവം വായിച്ചിട്ടുണ്ട്. ആശ്ചകളായി ശഅബാന്‍ നോംബെടുക്കുന്ന് എം.എസ്.എഫുകാര്ക്ക്ം കൂട്ടുകാര്ക്കും ഇന്നൊരു ദിവസം മരകസ് നാസ്ത കൊടുത്താലും അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു!
ഈയടുത്ത് തിരുവനന്തപുരത്ത് ഐബീ ഈഡനും കൂട്ടരും സത്യാഗ്രഹമിരിക്കുന്നതറിഞ്ഞ് ഈ സമരകുഞ്ഞുങ്ങളുടെ വല്ല്യേട്ടന്മാരായ കെ.എം.ഷാജിയും അഡ്വ.ശംസുദ്ധീന്‍ എം.എല്‍.എയും ഐക്യദാര്ഡ്യം കൊടുക്കാന്‍ പോയിരുന്നു. അവിടെയെത്തിയപ്പൊഴാ ഒന്നും കഴിക്കാതിരിക്കലാ ഈ സമരമെന്നറിയുന്നത്. കോഴിക്കോട്ടേക്ക് വിളിച്ച് വല്യാപ്പയോട് കാര്യം ചോദിച്ചപ്പൊഴായിരിക്കണം ചാണക്യ സൂത്രം കിട്ടിയത് – മതപരമായ തടസങ്ങളുള്ളതോണ്ട് ഉണ്ണാവ്ര്തമിരിക്കാന്‍ തങ്ങള്ക്കാവില്ല, പകച്ചുപോയി യൂത്തുകോണ്‍ഗ്രസുകാരുടെ യൌവനം. അല്ല, അവരുടെ കുഞ്ഞനുജന്മാര്‍ക്ക് ഈ മതപരമായ തടസമില്ലേന്ന് ആരും ചോദിച്ചേക്കരുത്. റമദാന്‍ കഴിഞ്ഞാല്‍ മുത്ത് നബി(സ) ശഅബാനിലാണ് ഏറ്റവും കൂടുതല്‍ നോംബെടുത്തതെന്ന് തങ്ങളുടെ
സ്വന്തം മുത്ത് പറഞ്ഞത് പലതവണ ഇവരും കേട്ടിട്ടുണ്ടാകും. ബറാഅതിന്റെ നോംബും കൂടി കഴിഞ്ഞാല്‍ നാരങ്ങ നീരുംകൊണ്ട് വല്യാപ്പയെത്തുമെന്നാവണം കുഞ്ഞുങ്ങള്‍ പ്രതീക്ഷിച്ചത്. ഇതിപ്പോ റമദാനും കഴിഞ്ഞ് പെരുന്നാള്‍ ദിവസമായാല്‍ പോലും ഒന്നുണ്ണാന്‍ പറ്റാത്ത കോലത്തിലാ സമരത്തിന്റെ പോക്ക്.
വേറൊന്നുകൂടിയുണ്ട്, നൂറുകണക്കിന് പൊറോട്ടകള്‍ ഒന്നിച്ചടിക്കുന്ന മര്‍കസ് കാന്റീനിലെ യന്ത്രത്തെ പറ്റി അവരും കേട്ടിട്ടുണ്ടാകും. മര്‍കസ് ഗേറ്റും കര്ണ്ണാ ടക സ്റ്റേറ്റിന്റെ ‘മര്‍കസ്’ ബസും മാത്രം കണ്ടാല്‍ പോരല്ലൊ! ഒന്ന് വട്ടം കറങ്ങിയാല്‍ മര്‍കസിലെ ജല ശുദ്ധീകരണ പ്ലാന്റും കണ്ട് കേന്റീനിലെത്തിയാല്‍ പൊറോട്ടയടി യന്ത്രവും കണ്ട് നാലു പൊറോട്ടയും കഴിച്ച് തിരിച്ച് വരാം. അപ്പോഴേക്കും സമരക്കാരെ കാണാന്‍ പുതിയ കാണികള്‍ എത്തിയിട്ടുണ്ടെങ്കില്‍… പ്ലീസ് വെയ്റ്റ്! സമരക്കാര്‍ നാസ്ത കഴിച്ച് ഉടനെയെത്തും.