ഷറീന് 20 വയസ്സാണ് പ്രായം. ഈ കാലയളവില്‍ sslc, +2 പരീക്ഷകളെഴുതിയിട്ടുണ്ട്. ഒരു പരീക്ഷയിലും കണ്ടിട്ടില്ലാത്ത ഭീകരമായ ചോദ്യമാണ് കോടതി അവള്‍ക്ക് മുന്നിലിട്ടത് “20 വര്‍ഷം ഓമനിച്ച് വളര്‍ത്തിയ മാതാപിതാക്കളോടൊപ്പം പോകുന്നോ അതോ 20 ദിവസമായി പരിചയമുള്ള കാമുകന്റെ കൂടെ പോകുന്നോ?” ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതി പരിചയമുള്ള അവള്‍ക്ക് ഇതിന്നുത്തരം ചെയ്യാന്‍, ആലോചിക്കാന്‍ സമയം വേണമത്രെ. കരുണാനിധിയും കരുണാകരനുമായ ന്യായാധിപന്‍ ആവശ്യത്തിന് സമയം നല്‍കുകയും ചെയ്തു.
സമയം തീര്‍ന്ന് പോകുമെന്നോ, അരമണിക്കൂറ് മുന്നാടിയുള്ള ബെല്ലടിച്ചെന്നോ ഒരു വേവലാതിയുമവള്‍ക്കില്ല. മാത്തമാറ്റിക്സായിയിരിക്കണം അവളുടെ ഇഷ്ട വിഷയം. കൂട്ടലും പെരുക്കലും ഹരിക്കലും കഴിഞ്ഞ് പത്ത് മിനിറ്റില്‍ പ്രോബ്ലം സോള്‍വ് ചെയ്ത് അവളുത്തരം പറഞ്ഞു “കാമുകന്റെ കൂടെ പോകണം”. മനസ്സിലുറച്ച് പറഞ്ഞതാണോ കോപ്പിയടിച്ചതാണോ ആരെങ്കിലും കണ്ണുരുട്ടി പറയിപ്പിച്ചതാണോ എന്നൊന്നും എക്സാമിനറ്ക്കറിയണമെന്നില്ലല്ലൊ. മനസ്സിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കിപ്പറയണമെന്ന് ഇവരുടെ നിയമത്തിന്റെ കിതാബുകളിലെവിടെയും എഴുതിയിട്ടുമില്ല.
ഉത്തരം ശരിയാണോ എന്ന് മൂല്യനിര്‍ണ്ണയം നടത്താനുള്ള അധികാരം സമൂഹത്തില്‍ നിക്ഷിപ്തമാണിപ്പോള്‍. വാസ്തവത്തില്‍ അവളുടെ ഉത്തരം ശരിയാണോ എന്ന് ചോദിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. പൊന്നുമോളെന്നെവിട്ട് പോകല്ലേയെന്ന് കൈകൂപ്പി കെഞ്ജി പൊട്ടിക്കരഞ്ഞ്, മോഹാത്സ്യപ്പെട്ട് വീണ ഉമ്മ… ആ ദയനീയ മുഖത്തേക്ക് തിരിച്ചിട്ട തട്ടത്തില്‍ മറയത്തിലൂടെ അവള്‍ അവന്റെ കൈ പിടിച്ച് നടന്നുപോയത് ഏത് ശരിയിലേക്കാണെന്ന് പറയാന്‍ ധൈര്യമുള്ള ഏതൊരാളാണിവിടെയുള്ളത്! പൊന്നുമോള്‍ പോകല്ലെ, നീയില്ലാതെ നമ്മള്‍ ജീവിച്ചിരിക്കില്ലെന്ന് നിലവിളിച്ച് പറയുന്ന പ്രിയപ്പെട്ടവരുടെ മുഖത്തേക്ക് പുറം തിരിഞ്ഞ് അവള്‍ അവന്റെ വാഹനം കയറിയത് ഏത് ശരിയിലേക്കാണെന്ന് പറയാന്‍ ധൈര്യമുള്ള ഏത് മനുഷ്യാനിവിടെയുള്ളത്! സ്വയം തീരുമാനമെടുക്കാന്‍ മാത്രം അവള്‍ പ്രായപൂര്‍ത്തിയായെന്നാണോ നീതിപുസ്തകത്തിലെ ന്യായം! ഇന്നലെ വരെ അവളുടെ നിരവധി തീരുമാനങ്ങള്‍ അവളെകൊണ്ട് തിരുത്തിച്ച് ശരിയിലൂടെ നടത്തിയ പിതാവ് നമുക്ക് മുന്നിലെറിഞ്ഞ് തരുന്ന വലിയൊരു ചോദ്യചിഹ്നമില്ലേ, അതിനാരുത്തരം പറയും? സ്വന്തം ഇഷ്ടങ്ങള്‍ തെരഞ്ഞെടുക്കാന്‍ മാത്രം അവള്‍ പക്വമതിയാണെന്ന് ഒരിക്കലെങ്കിലും നമ്മിലാരെങ്കിലും ചിന്തിച്ചുപോയോ! എല്‍.കെ.ജി ക്ലാസിലെ ഇഷ്ടനിറം പറയാനുള്ള മിസ്സിന്റെ ചോദ്യത്തിനു അവളുടെ ഇഷ്ടം പറഞ്ഞുകൊടുത്തതു മുതല്‍ പ്ലസ്റ്റൂ എക്സാമിനു പോകുംബോള്‍ മുടി എങ്ങോട്ട് ചീകണമെന്ന് വരെ അവളുടെ ഇഷ്ടം സ്നേഹത്തോടെ തീരുമാനിച്ച ആ പൊന്നുമ്മയുടെ ചോദ്യത്തിനാരുത്തരം പറയും? നിമിഷനേരങ്ങളിലേക്കുള്ള ക്ര്ത്രിമ സ്നേഹവായ്പുകളില്‍ മതിമറന്നുണ്ടാകുന്ന അര്‍ദ്ധബോധാവസ്ഥയില്‍ പെട്ടെന്നെടുത്തുപോകുന്ന അപക്വമായ തീരുമാനങ്ങളെ നിത്യമായ ശരിയായി പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണോ നീതി നിയമ വ്യവസ്ഥകള്‍ ചെയ്യേണ്ടത്? അല്ല, കേവലഭ്രമങ്ങളില്‍ നിന്ന് മാറി വിവേകപൂര്‍വ്വമായി ശരി തെരഞ്ഞെടുക്കാനുള്ള തീരുമാനമുണ്ടാക്കുകയാണോ വേണ്ടത്? എവിടെയാണ് നമുക്ക് വീണ്ടും വീണ്ടും തെറ്റുപറ്റുന്നത്? കഴിഞ്ഞകാലങ്ങളിലെ ഷെറിന്മാരുടെ അനര്‍ത്ഥമായ ബാക്കിജീവിതങ്ങള്‍ നോക്കിയെങ്കിലും നിയമവും നീതിയും തിരിത്തലുകള്‍ വരുത്തേണ്ടീയിരിക്കുന്നു. ഉറപ്പാണ്, അവളുടെ തീരുമാനം കടുത്ത തെറ്റ് തന്നെയാണ്. ശരിയാണോ എന്ന് ചിന്തിക്കുന്നത് പോലും വലിയ തെറ്റാണ്.
https://www.facebook.com/maniyoorin/