മാസങ്ങള്‍ക്ക് മുംബ് ബി.ബി.സിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് കിണറുകള്‍ നിര്‍മ്മിച്ക് പതിനായിരങ്ങള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന ഒരു ഇന്ത്യക്കാരനെ പറ്റിയുള്ള വാര്‍ത്ത. കന്യാകുമാരി മുതല്‍ ജമ്മു-കാശ്മീര്‍ വരെ വിസ്മയകരമായ വിദ്യഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാന്തപുരമുസ്താദായിരുന്നു വാര്‍ത്തയിലെ നായകന്‍. കേരളത്തിനു പുറത്ത് അങ്ങോളമിങ്ങോളമായി പരന്നുകിടക്കുന്ന ആ ശുദ്ധജല വിതരണ പദ്ധതികളും കിണറുകളും നേരിട്ടുകാണാനും അറിയാനും ആഗോള മാധ്യമ ഭീമനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍, ഇന്ന് കേരളത്തില്‍ പൂനത്ത് നൂറാളുകള്‍ ഒന്നിച്ക് ഒരു കിണര്‍ തപ്പാനിറങ്ങിയതാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വൈറല്‍ വാര്‍ത്ത. ഒരു പൊതു പരിപാടിക്കിടെ കാന്തപുരമുസ്താദ് നടത്തിയ പൂനത്തെ ഒരു കിണര്‍ പരാമര്‍ശത്തിന്റെ പശ്ചാതലത്തിലായിരുന്നത്രെ നൂറാളുകളുടെ ഒന്നിച്ചുള്ള കിണര്‍ തപ്പല്‍. പൂനത്ത് മാത്രമല്ല, ആ പഞ്ജായത്തില്‍ തന്നെ അങ്ങിനെയൊരു കിണര്‍ കാണാന്‍ കഴിയാതെ നൂറാളുകളുടെ നേതാവ് സമൂഹ മാധ്യമങ്ങളില്‍ ഉസ്താദിനെ വെല്ലുവിളിച്ച് ഒരു വോയ്സിടുകയും അത് ഗ്രൂപ്പുകളായ ഗ്രൂപ്പുകള്‍ മുഴുവന്‍ കയറിയിറങ്ങി വന്‍ ഹിറ്റാവുകയും ചെയ്തു.
“നട്ടെല്ലുള്ള എ.പി.കാരുണ്ടെങ്കില്‍ ആ കിണര്‍ കാണിച്ചു തരൂ…”
വെല്ലുവിളിയുടെ ചുരുക്കമിതായിരുന്നു. പൂനത്ത് അങ്ങനെ ഒരു കിണർ ഉണ്ടെന്നും അത് സ്ഥിതി ചെയ്യുന്നത് കുതിര പന്തി റോഡിൽ നരിക്കോടൻ കണ്ടി സുബൈറിന്റെ വീട്ട് മുറ്റത്താണെന്നും വേണമെങ്കിൽ പോയി കാണാം എന്നും നട്ടെല്ല് വളയാതെ ഒരു എ.പി.കാരന്‍ കിണറിന്റെ വീഡി്യോ സഹിതം മറുപടിയും നല്‍കി.
വിഷയം അതൊന്നുമല്ല!,
എന്തുകൊണ്ടാണ് കിണര്‍ കാണിക്കാന്‍ വെല്ലുവിളിച്ചുള്ള വോയ്സ് ഇത്രയും വൈറലായതെന്നാണ് എത്ര ആലോചിട്ടിട്ടും പിടികിട്ടതെ പോയത്. കാന്തപുരമുസ്താദിന്റെ കിണര്‍ പരാമര്‍ശത്തിന്റെ ചുരുക്കമിതാണ്.
- പല കിണറുകളും കുഴിച്ചിട്ട് വെള്ളം കിട്ടാതായപ്പൊ മര്‍കസ് സ്ഥലമെടുത്തു കിണര്‍ കുഴിച്ചു.
- യതീം കുട്ടികളെ കൊണ്ട് ദുആ ചെയ്യിപ്പിച്ച് ഉസ്താദ് കുറ്റിയടിച്ചു.
- അല്ലാഹു വെള്ളം നല്‍കി
വിവാദമാകാന്‍ മാത്രം ഇതില്‍ എന്തെങ്കിലും നിലപാടിന്റെ വിഷയമുണ്ടോ? ലീഗിനൊ ഇ.കെ സുന്നികള്‍ക്കോ എതിരാവുന്നുണ്ടോ മുജാഹിദിനെയോ ജമാാതിനെയോ പരാമര്‍ശിക്കുന്നുണ്ടോ? എസ്.ഡി.പി.ഐകാരെ പറ്റി പറയുന്നുണ്ടോ?
യതീം കുട്ടികളെ കൊണ്ട് ദുആ ചെയ്യിപ്പിച്ച് കുറ്റിയടിച്ചപ്പോള്‍ അല്ലാഹു വെള്ളം തന്നെന്ന് പറഞ്ഞാല്‍ സന്തോഷിക്കന്‍ പറ്റാത്ത ആരെങ്കിലും മുസ്ലിം സമുദായത്തിലുണ്ടാകുമോ? പിന്നെയെന്താണ് നൂറാളുകള്‍ കിണര്‍ തപ്പാനും നേതാവ് വെല്ലുവിളിച്ച് വോയ്സിടാനുമൊക്കെ കാരണമായത്. ഉത്തരം ലളിതമാണ്; രണ്ടു ദിവസമാണെങ്കില്‍ രണ്ടു ദിവസം കാന്തപുരമുസ്താദിനെ സമൂഹമാധ്യമങ്ങളില്‍ ഒന്ന് താറടിക്കണം.
100 ആളുകള്‍ ഒന്നിച്ച് തെരഞ്ഞിട്ടും ആ പഞ്ജായത്തില്‍ പോലും അങ്ങിനെയൊരു കിണര്‍ കണ്ടില്ലത്രെ. എവിടെ കാണാന്‍! പന്ത്രണ്ടേക്കറില്‍ പണി നടക്കുന്ന, പകുതിയിലധികം പണി പൂര്‍ത്തിയായ, കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ തന്നെയുണ്ടെന്നുറപ്പുള്ള ‘മസ്ജിദുല്‍ ആസാര്‍‘ മാസങ്ങളോളം പരതിപ്പരതി കാണാതെ പരവശരായ ആളുകള്‍ പത്തു സെന്റ് ഭൂമിയിലെ ഒരു കൊച്ചുകിണര്‍ തപ്പിയിറങ്ങിയാല്‍ എങ്ങിനെ കാണും!
ഫ്ലാഷ് ബാക്:
നൂറാളുകള്‍ ഒന്നിച്ചു പരതിയിട്ടും പൂനത്തെ ആ വെല്ലുവിളിക്കാരനെ ജില്ലയില്‍ തന്നെ കാണുന്നില്ലത്രെ!.
https://www.facebook.com/maniyoorin/