പടന്നയിലെ സലഫീ മസ്ജിദിലെ ഖുതുബാ പ്രഭാഷണ സ്ഥാനത്തു നിന്നും ചുഴലി അബ്ദുല്ല മൌലവിയെ സലഫികള്‍ പുറത്താക്കിയെന്ന് ഇന്നലെ വായിച്ചു. കാരണമറിഞ്ഞപ്പൊ കൌതുകവും ചിരിയും സഹതാപവും ഒക്കെ സമ്മിശ്രമായി അനുഭവപ്പെട്ടു!
പ്രളയ ശേഷം വഹാബി നേതാക്കളും അനുയായികളും കൂടി അംബലങ്ങളും അതിലെ വിഗ്രഹങ്ങളുമൊക്കെ തുടച്ച് നന്നാക്കി പുന:പ്രതിഷ്ടിക്കാന്‍ മുന്നില്‍ നിന്നതിനെ ചുഴലി മൌലവി തന്റെ ഖുതുബ പ്രസംഗത്തില്‍ ചോദ്യം ചെയ്തതാനത്രെ സലഫീ നേതാക്കളെ ചൊടിപ്പിച്ചത്. കേട്ടാ ചിരി വരാതിരിക്കുമോ? മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനെ ശിര്‍ക്കെന്ന് വിളിച്ച് ലോകത്തെ മുസ്ലിംകളെ മുഴുവന്‍ മുശ്രികുകളാക്കാന്‍ ഓടി നടക്കുന്ന തൌഹീദിന്റെ “നടുക്കഷ്ണങ്ങളാ“യ വഹാബികളാണ് ശിര്‍ക്കിന്റെ പര്യായമായ വിഗ്രഹം തുടച്ച് നന്നാക്കി പ്രതിഷ്ടിക്കാന്‍ കൂട്ടു നില്‍ക്കുന്നതും അതു ചോദ്യം ചെയ്ത സലഫീ പണ്ടിതനെ പുറത്താക്കുന്നതും. കേട്ടാ മയ്യിത് പോലും എഴുന്നേറ്റിരുന്ന് പൊട്ടിച്ചിരിക്കും.
പക്ഷെ, പൊതു ജനത്തിനു ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. തൊട്ടതൊക്കെ ശിര്‍ക്കാണെന്ന് പറഞ്ഞ് മുസ്ലിംകളെ മുഴുവന്‍ മുശ്രികും കാഫിറുമാക്കുന്ന വഹാബികളെന്തേ വിഗ്രഹം തുടച്ചു വിര്‍ത്തിയാക്കി പുന:പ്രതിഷ്ടിക്കാന്‍ മുന്നില്‍ നിന്നത്? അതിന് വഹാബികളുടെ ഉത്തരം ലളിതമാണ്. അന്നു ലഘുലേഖ വിതരണത്തിനു പോയപ്പൊ പെരുംബാവൂരില്‍ നിന്ന് കരണകുറ്റിക്ക് കിട്ടിയ ഇടിയും കണ്ണില്‍ നിന്ന് പൊന്നീച്ച പാറിയതുമൊക്കെ കേട്ട നിങ്ങള്‍ കേരള ജനത മറന്ന പോലെ കൊണ്ട ഞങ്ങള്‍ വഹാബികള്‍ക്കങ്ങിനെ മറക്കാനൊക്കുമോ! ഭേഷ്ക്!. ഈ വിഗ്രഹ പുന:പ്രതിഷ്ടക്കൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. ഏകദേശം വിഗ്രഹങ്ങള്‍ തുടച്ച് നന്നാക്കാന്‍ വഹാബികള്‍ പണിയെടുത്ത ആ ദിവസങ്ങളില്‍ തന്നെയാണ് ഒരു രാത്രി മുസ്ലിംകളുടെ വിശ്വാസ കേന്ദ്രമായ സീതിപ്പള്ളി മഖാം ചില വഹാബി ഭീകരര്‍ തീയിട്ടു നശിപ്പിക്കാന്‍ ശ്രമിച്ചതും. മാസങ്ങള്‍ക്കു മുംബ് വയനാട്ടിലെ മറ്റൊരു മഖ്-ബറ ഇരുട്ടിന്റെ മറവില്‍ തകര്‍ത്തനതിനു പിടിക്കപ്പെട്ടതും വഹാബികള്‍ തന്നെയാണ്.
അടിവര
പഴയ വഹാബിസത്തില്‍ നിന്നും പുതിയ വഹാബിസത്തിന്റെ നിര്‍വ്വചനം ഒന്നു പൊളിച്ചെഴുതിയിട്ടുണ്ട്.
“മക്കാ മുശ്രികുകള്‍ മുസ്ലിംകളാണ്; ലോക മുസ്ലിംകളൊക്കെ മുശ്രികുകളാണ്” ഇതായിരുന്നു ഇതുവരെയുള്ള വഹാബിസം. “രാത്രിയില്‍ മഖ്-ബറ കത്തിക്കണം; പകല്‍ വിഗ്രഹങ്ങള്‍ നന്നാക്കണം” പുതിയ വഹാബിസത്തിന്റെ നിര്‍വ്വചനത്തില്‍ ഇതുകൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/maniyoorin/