സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് പ്രമാദമായ സുപ്രിംകോടതി വിധിവന്നപ്പോള്‍ തന്നെ ആദ്യമായി സ്ത്രീപള്ളിപ്രവേശന പരാമര്‍ശം നടത്തി റെക്കോര്‍ഡ് സ്വന്തമാക്കിയ വനിതയാണ് സുഹറാത്ത. വെറും പറച്ചിലായിരുന്നില്ല; ചരിത്രവും വര്‍ത്തമാനവും കൂലങ്കശമായി പഠിച്ച് ഗവേഷണം നടത്തിയ ഒന്നൊന്നര പറിച്ചിലായിരുന്നുവത്. ആതിഖ ബീവിയുടെ ഭൂതവും സ്വര്‍ഗസ്ഥസ്ത്രീകളുടെ ഭാവിയും ചേര്‍ത്തുവെച്ച പുരോഗമനതാത്തയുടെ ഇമ്മിണി ബല്യ വര്‍ത്തമാനം.
സുഹറാത്തയില്‍ നിന്ന് കിട്ടിയ ചോദനം ഖമറാത്തയും മജീദ്കയും ഏറ്റുപിടിച്ചു. പിന്നീട് കണ്ടത് വിശ്വാസിയാര് അവിശ്വാസിയാരെന്ന് തിരിച്ചറിയാനാകാത്ത വിധം സ്തീപക്ഷവാദികളുടെ കേറിഞെരക്കം. മക്കയിലും മദീനയിലും പോലെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ബാലക്രിഷ്ണേട്ടന്‍. സുന്നീ പള്ളികളിലടക്കം സ്തീകളെ കയറ്റണമെന്ന് ജലീല്‍ക്ക. എല്ലാരും സ്വന്തം നിലപാട് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒന്നാം പകുതി കളികണ്ട് കഴിഞ്ഞ ഇടവേളയില്‍ നമ്മളിങ്ങനെ ആണുങ്ങളും പെണ്ണുങ്ങളും…
പക്ഷെ, സുഹറാത്ത നിര്‍ത്താനൊരക്കമല്ല, രണ്ടാം പകുതിയില്‍ പൊരുതിക്കളിക്കാനാണവരുടെ പുറപ്പാട്. സ്ത്രീകള്‍ക്ക് നേരെ മുസ്ലിം സമൂഹത്തില്‍ നടക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്നും തീരുമാനിപ്പിക്കാന്‍ സുപ്രീം കോടതി വരെ പോവുകയാണവര്‍. മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും ആരാധനാകര്‍മ്മങ്ങളില്‍ സ്ത്രീയെ വേര്‍തിരിച്ചു നിര്‍ത്താന്‍ സാധ്യമല്ലെന്നാണ് ഇത്തയുടെ ന്യായം. സുപ്രിം കോടതിയാണെങ്കില്‍ നല്ല മൂഡിലുമാണ്. വരുന്ന അപേക്ഷകളൊക്കെ അപ്പപ്പൊ തീര്‍പ്പാക്കി നല്ല ഫോമില്‍ നില്‍ക്കുന്ന സമയത്ത് “സ്ത്രീ പള്ളി പ്രവേശനം” ഒരു കടലാസില്‍ ചുരുട്ടി കോടതി വളപ്പിലേക്കിട്ടാല്‍ തന്നെ നല്ല തീരുമാനമുണ്ടായാക്കാമെന്നയിരിക്കണം സുഹറാത്താക്ക് കിട്ടിയ നിയമോപദേശം. അവരുടെ പോരു ജയിക്കട്ടെ. ലോക മുസ്ലിംകളുടെ പുരോഗമനത്തിനും ഇസ്ലാമിലെ പരിഷ്കരണത്തിനും സുഹറാത്ത ഒറ്റക്ക് പൊരുതുംബോ അതിന്റെ ഗുണപോക്താക്കളായ ഞങ്ങള്‍ മുഖം തിരിഞ്ഞു നില്‍ക്കാന്‍ പാടില്ലല്ലൊ! സുപ്രിംകോടതിയില്‍ എറിഞ്ഞുപിടിപ്പിക്കാനായി അവരെഴുതി തയാറാക്കുന്ന കടലാസ് കുറിപ്പില്‍ വെടുപ്പായി എഴുതിച്ചേര്‍ക്കാന്‍ കുറച്ച് വിവേചനങ്ങളുടെ ഒരു ലിസ്റ്റ് നാട്ടാരുടെ വകയുമിരിക്കട്ടെ.
1. ഒരുനൂറ്റാണ്ട് നവോത്ഥാനം നടത്തിയ മുജാഹിദ് പള്ളികളില്‍ പോലും പുരുഷന്മാര്‍ മാത്രമാണ് ഇമാമത് നില്കുന്നത്. സ്ത്രീക്ക് ഇമാമത് നില്‍കാനുള്ള അവകാശം നല്‍കുന്നില്ല.
2. സ്തീ സ്വാതന്ത്യവാദികളുടേതടക്കം ലോകത്തിലെ ഒരു പള്ളിയില്‍ പോലും പെണ്ണിന് ബാങ്കോ ഇഖാമതോ കൊടുക്കാനുള്ള സ്വാതന്ത്ര്യമില്ല; അവകാശമില്ല.
3. നിസ്കാരത്തനെത്തുന്ന സ്ത്രീകള്‍ക്ക് മുജാഹിദ് പള്ളികളില്‍ പോലും പുരുഷന്മാരുടെ മുന്നിലോ കൂടെയോ നില്ക്കാന് അവസരം നല്കുന്നില്ല; വേറെ തന്നെ കെട്ടിടത്തിലോ പുരുഷന്മാര്ക്ക് പിറകിലോ മാത്രമാണ് സ്തീകളുടെ സ്ഥാനം. കടുത്ത വിവേചനമാണിത്.
4. ലോകത്ത് ഇന്നുവരെ ഒരു പള്ളിയിലും ഒരു സ്ത്രീയെ കൊണ്ട് വെള്ളിയാഴച ജുമുഅയുടെ ഖുതുബ നിര്‍വ്വഹിപ്പിച്ചിട്ടില്ല. പൊട്ടിക്കരയേണ്ടുന്ന വിവേചനമാണിത്.
5. വീട്ടില് നിന്ന് നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് പോലും പുരുഷന്മാരെ പോലെ ബാങ്കിന്റെ പുണ്യമോ ബാങ്ക് കൊടുക്കാനുള്ള സ്വാതന്ത്ര്യമോ വകവെച്ചുകിട്ടുന്നില്ല.
6. ഇസ്ലാമില്‍ ഒരു ലക്ഷത്തിലധികം പ്രവാചകന്മാര്‍ വന്നിട്ടും ഒരു പ്രവാചകപോലും സ്തീയായി അവതരിപ്പിച്ചിട്ടില്ല. സ്തീകള്‍ മുഴുവന്‍ ആത്മഹുതി ചെയ്ത് പ്രതികരിക്കേണ്ട വിവേചനമാണിത്.
7. നമ്മുടെ പഞ്ജായതുകളിലും വാര്‍ഡുകളിലുമൊക്കെ സ്ത്രീ-സംവരണമേര്‍പ്പെടുത്തിയിട്ടും സ്ത്രീ ഡല്‍ഹി വരെ വളര്‍ന്നിട്ടും സ്വന്തം മഹല്ല് ഭരിക്കുന്ന മഹല്ലു കമ്മിറ്റിയിലും മദ്രസാ കമ്മിറ്റിയിലും ഒരു സ്ത്രീ സാന്നിദ്ധ്യം പോലുമില്ല. സ്തീസ്വാന്തന്ത്യം വാദിക്കുന്ന മുജാഹിദ് മൌദൂദികള്‍ വരെ ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. കടുത്ത അനീതിയും വിവേചനവുമാണിത്.
സമഗ്രമായ വിവേചന ലിസ്റ്റ് സമയം പോലെയുണ്ടാക്കാം. കോടതിയുടെ സമയവും ഇത്തയുടെ തിരക്കും പരിഗണിച്ച് ഒന്നാം സ്വാതന്ത്യ്ര സമരത്തില്‍ ഇത്ര മാത്രം ഉള്‍പെടുത്തിയാ മതി. കേവലം പള്ളിയില്‍ പ്രവേശിക്കാനുള്ള അവകാശം മാത്രം സ്ത്രീക്ക് കിട്ടിയാല്‍ പോരല്ലൊ. സുഹറാത്ത പൊരുതി ജയിക്കട്ടെ! സുപ്രിംകോടതി കനിഞ്ഞു നല്‍കുന്ന വിധിപ്രസ്താവത്തില്‍ ഈ ഏഴു വിഷയങ്ങളും കൂടി ഉള്‍പെട്ട് സ്ത്രീ സംബൂര്‍ണ്ണ ലിംഗ സമത്വം കൈവരിക്കട്ടെ. സംവ്വാശംസകള്‍ നേരാം.https://www.facebook.com/maniyoorin/
അമീന്‍ മാണിയൂര്‍