ഞാൻ

ഞാൻ അമീൻ. മുഴുവിപ്പിച്ച് പറഞ്ഞാൽ മുഹമ്മദ് അമീൻ. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ജായത്തിലെ മാണിയൂർ സ്വദേശിയാണു.  1979 ജനു. 10 ബുധൻ കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ആശുപതിയിൽ വച്ച്  മാണിയൂർ തരിയേരിയിലെ മൊയ്തീൻ കുട്ടി-നഫീസ ദബൻബതികളുടെ എട്ടാമത്തെയും അവസാനത്തെയും മകനായി ഈ ഞാൻ ഭൂമി മലയാളത്തിലേക്ക് കാലെടുത്തുവച്ചു! (അല്ലാഹു ത-ആല എന്റെ വന്ദ്യ പിതാവിന്റെ മഗ്-ഫിറതും മർഹമതും നൽകട്ടെ… വന്ദ്യ മാതാവിനു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ… ആമീൻ)

കുട്ടിക്കാലം

എന്റെ പിതൃസഹോദരൻ അദ്ദേഹത്തിന് ജനിക്കാൻ 11 വർഷമായി കാത്തു നിന്ന മകനു നൽകാൻ കരുതി വച്ചിരുന്ന പേരായിരുന്നു മുഹമ്മദ് അമീൻ എന്നത്. 11 വർഷമായി കുട്ടികളുണ്ടാകാതിരുന്നപ്പോൾ നിരാശയോടുകൂടി തന്റെ ജ്യേഷ്ടന്റെ മകന്ന് ആ പേരു നൽകാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെയാണു ഈ ഞാൻ മുഹമ്മദ് അമീൻ എന്ന പേരിനർഹനാകുന്നത്. എന്റെ കറാമത് കൊണ്ടോന്നുമല്ല, ‘മുഹമ്മദ് അമീൻ’ എന്ന മുത്ത് നബി(സ)യുടെ പേരിന്റെ മഹത്വം കൊണ്ടായിരിക്കണം തൊട്ടടുത്ത വർഷം തന്നെ അദ്ദേഹത്തിനും (എന്റെ എളാപ്പ) ഒരു ആൺ കുഞ്ഞ് ലഭിച്ചു. ആ കുഞ്ഞിനും മുഹമ്മദ് അമീൻ എന്ന് തന്നെയാണദ്ദേഹം പേരു നൽകിയത്. അങ്ങിനെ ഒരേ സഹോദരങ്ങളൂടെ രണ്ട് ആൺ കുട്ടികൾ ഒരേ പേരിൽ വളരാൻ തുടങ്ങി.

വലിയ കുടുംബത്തിൽ ജനിച്ചാൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാൽ തീരെ സന്തോഷഭരിതമായിരുന്നു എന്റെ കുട്ടിക്കാലം. വീട്ടുവളപ്പിലെ മാങ്ങയുടെയും കശുവണ്ടിയുടെയും അടക്ക-തേങ്ങകളുടെയും സംസ്കരണത്തിനു വാപ്പയെ സഹായിക്കുന്നിടത്തോളം കളികളിലും വിനോദങ്ങളിലും വിലക്കുകളൊന്നുമുണ്ടായിരുന്നില്ല. ക്രിക്കറ്റിലും ഫുട്ബോളിലും വലിയ കംബമായിരുന്നു. ക്രിക്കറ്റായിരുന്നു ഏറ്റവും ഇഷ്ട ഗെയിം. തരിയേരി ക്രിക്കറ്റ് ക്ലബില്‍ ‘ഫാസ്റ്റ് ബൌളറ’ യി മാച്ചുകളിലും ടൂര്‍ണമെന്റുകളിലും കളിച്ചത് നല്ല ഓരമായായി നില നില്‍ക്കുന്നു.

പഠനം

തരിയേരി ശറഫുൽ ഇസ്ലാം മദ്രസയിൽ വന്ദ്യരായ മൂസ ഉസ്താദിന്റെ കരങ്ങളിൽ നിന്നാണു വിദ്യയുടെ ആദ്യക്ഷരം പഠിക്കുന്നത്. ഏഴാം തരം വരെയുള്ള മദ്രസാ പഠനം ഇതേ മദ്രസയിൽ തന്നെയായിരുന്നു. തരിയേരി കനാല് പാലത്തിനടുത്തുള്ള ഭഗവതി വിലാസം എ.എൽ.പി. സ്കൂളിലാണു സ്കൂൾ പഠനത്തിന്റെ ആരംഭം. അഞ്ജാം തരം വരെയുള്ള സ്കൂൾ പഠനത്തിനു ശേഷം പ്രശസ്തമായ കൂടാളി ഹൈസ്കൂളിൽ തുടർ പഠനത്തിനു ചേർന്നു. മദ്രസാ അഞ്ജാം തരം പൊതു പരീക്ഷയിൽ മദ്രസയിൽ രണ്ടാം റാങ്കും ഏഴാം തരം പൊതു പരീക്ഷയിൽ ഒന്നാം റാങ്കും ലഭിച്ചതൊഴിച്ചാൽ പഠനത്തിൽ പൊതുവെ, സ്കൂൾ പഠനത്തിൽ പ്രത്യേകിച്ച് ശരാശരി നിലവാരം മാത്രമായിരുന്നുവെന്റേത്. സ്കൂൾ പഠനം പത്താം തരത്തിലെത്തിയപ്പോഴാണു പഠനത്തിൽ ഞാൻ സ്വയം തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയതും ഉത്സാഹം കാണിച്ചതും!

1995 മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയിൽ 73% മാർക്ക് ലഭിച്ച് (ഫസ്റ്റ് ക്ലാസ്) പാസായതോടെ വിദ്യാഭ്യാസത്തിന്റെ പുതിയ മേഖലയിലേക്ക് കടന്നു. മത-ഭൗതിക സമന്വയ വിദ്യാഭ്യാസം എന്റെ സ്വപ്നമായിരുന്നു. അത് ഉൾകൊണ്ട വന്ദ്യ പിതാവ് എന്നെ തുടർ പഠനത്തിനു കൊണ്ടുപോയത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബുഖാരി ദ-അവാ കോളേജിലേക്കായിരുന്നു. 3 വർഷത്തെ പഠനത്തിനു ശേഷം ബുഖാരി കോളേജിലെ പഠനം നിർത്തേണ്ടീ വന്നു. കുടുംബത്തിലെ ചെറിയൊരു വിഷമ ഘട്ടം ‘മുതലെടുത്ത് ‘ ദ-അവാ കോളെജ് പഠനം ഒഴിവാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമോശമായിട്ടാണു ഇന്ന് ഞാൻ വിലയിരുത്തുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളും, ഖുർ-ആൻ, ഹദീസ്, ഫിഖ്ഹ് ശാസ്ത്രങ്ങളും വളരെ നന്നായി പഠിക്കാനനവസരം കിട്ടിയതിനാൽ ജീവിതത്തിലെ ഏറ്റവും ഉപകാരപ്പെട്ട മൂന്ന് വർഷങ്ങളായി ബുഖാരിയിലെ ജീവിത കാലം എന്നും ഞാൻ ഓർക്കാറുണ്ട്!

എഞ്ജിനിയറിംഗിൽ തല്പരനായിരുന്ന ഞാൻ പിന്നീട് ചേർന്നത്, ഗവ. പോളി ടെക്നിക് കോളജിലായിരുന്നു. അതോടൊപ്പം നാട്ടിനടുത്തുള്ള പള്ളി ദർസിൽ ദർസ് പഠനവും തുടർന്നു.  2011ൽ മൂന്ന് വർഷത്തെ എഞ്ജിനിയറിമ്ഗ് ഡിപ്ലോമ ഡിസ്റ്റിംഗ്ഷനോടെ പാസായതിനു ശേഷം ഹൃസ്വ കാലയളവിലുള്ള കംബ്യൂടർ പഠനത്തിലേർപ്പെട്ടു. ഈ പഠനമാണു എന്റെ കരിയറിനെ സ്വാധീനിച്ചത്. കംബ്യൂട്ടർ പഠനത്തിൽ പ്രത്യേകം താല്പര്യം ജനിച്ചതോടെ വിവിധ ഡിസൈനിംഗ്, പ്രോഗ്രാമിംഗ് കോഴ്സുകൾ ചെയ്തു. വെബ് ഡിസൈനിംഗിലായിരുന്നു കംബം.

തുടർന്നുള്ള കരിയർ ജീവിതത്തിനിടക്ക് ജോലിയുമായി ബന്ധപ്പെട്ട ഒരു ഡിഗ്രി എന്ന സ്വപ്ന  സാക്ഷാൽകാരം നടത്തി. അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ നിന്നും കംബ്യൂട്ടർ അപ്ലികേഷൻസിൽ ബിരുദമെടുത്തു. (ബി.സി.എ). അതിന്റെ തുടര്‍ച്ചയായി എം.സി.എ. ചെയ്യുകയും ചെയ്തു.

തൊഴിൽ

2004 ജനുവരിയ്ൽ ആദ്യമായി ഒരു ജോലിയിൽ പ്രവേശിച്ചു. സൗദി അറേബ്യയിലെ അൽ-കോബാറിൽ ഗ്രാഫിക് കം വെബ് ഡിസൈനറായിട്ടാണു കരിയർ ആരംഭം.  3 വർഷത്തിനു ശേഷം മറ്റൊരു കംബനിയിൽ വെബ് ഡിസൈനറായി ജോലിയിൽ കയറി. ഈ സമയങ്ങളിലൊക്കെയും അറബി-ഇംഗ്ലീഷ്-ഹിന്ദി ഭാഷാ പഠനങ്ങൾക്ക് ഞാൻ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. ചില സൗദി പൗരന്മാരായ സുഹുർത്തുക്കളോടുള്ള അടുത്ത ബന്ധം പ്രാദേശിക അറബി പഠനത്തിനു സഹായമാവുകയും ചെയ്തു.

2008ൽ വിവാഹത്തിനായി നാട്ടിലേക്ക് വരുന്നതിന്റെ തൊട്ട് തലേ ദിവസമാണു പ്രശസ്തമായ ജോബ് പോര്‍ട്ടലായ ബൈത്.കോം വഴി ദുബൈയിലെ ഒരു ബിട്ടിഷ് കംബനിയിൽ വെബ് ഡവലപ്പറായി ഓഫർ ലഭിച്ചത്. നാട്ടിലെത്തി ആ ഓഫർ പിന്തുടരുകയും രണ്ടു ഘട്ട ഇന്റർവ്യൂകൾക്ക് ശേഷം 2008 ഓഗസ്തിൽ ദുബൈയിലേക്ക് പറക്കുകയും ചെയ്തു. പക്ഷെ, ഒരു ഹൃസ്വകാല ജോലിയായി അത് പരിണമിച്ചു. ആഗോള സാംബത്തിക മാന്ദ്യം പലരുടെയും ജീവിതത്തിൽ വില്ലനായപ്പോൾ അതനുഭവിക്കാനുള്ള ‘ഭാഗ്യം’ എനിക്കുമുണ്ടായി. ആറേഴ് മാസങ്ങൾക്ക് ശേഷം വന്ന അതേ വേഗതയിൽ നാട്ടിലേക്ക് തിരിച്ചു.

നാട്ടിൽ കുടുംബത്തോടൊപ്പമുള്ള നീണ്ട ഒരു വർഷ ജീവിതത്തിനു ശേഷം 2010 ജനുവരിയിൽ രാജസ്ഥാനിലെ ജൈപൂരിലുള്ള ഒരു ഐ.ടി. കംബനിയിൽ  വെബ് ഡവലപ്പറായി നിയമനം ലഭിച്ചു. മൂന്നു വർഷത്തെ ഈ ജീവിത്തിനിടയിൽ ടെക്നോളജിയിലും ഹിന്ദി ഉറുദു ഭാഷകളിലും ഗണ്യമായ വികസനം ഉണ്ടാക്കാൻ കഴിഞ്ഞു. ശേഷം  സിംഗപൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈലോൺ ഐ.ടി. (Zylone I.T.) എന്ന കംബനിയിൽ ഇ.കൊമേഴ്സ് ഡവലപ്പറായി ജോലി ചെയ്തു. ഇപ്പോൾ ദുബായിൽ ORMEA (Online Retail Middle East and Africa) LLC എന്ന കമ്പനിയില്‍ ലീഡ് ഡവലപറായി ജോലി ചെയ്തു വരുന്നു.

കുടുംബം

മർഹൂമ മൊതീൻ കുട്ടി ഹാജി പതാവും വന്ദ്യരായ നഫീസ മാതാവുമാണു.
സഹോദരങ്ങൾ
1. അഹ്മദ്. കെ. മാണിയൂർ (എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി ) കുവൈത്ത്.
2. അബ്ദുസ്സലാം സ-അദി, ദുബൈ.
3. സൈനു അബിദീൻ, സ-ഊദി അറേബ്യ.
4. റഷീദ്.കെ.മാണിയൂർ, (അസി.മാനേജര്‍, സിറാജ് ഡൈലി, കോഴിക്കോട്)

5. ഖദീജ
6. ഹഫ്സത്ത്
7. ജമീല

വിവാഹം

2008 മെയ് 5 ഞായറാഴ്ച രാവിലെ 10.30നു മാണിയൂർ തരിയേരി ജുമാ മസ്ജിദിൽ വെച്ച് ബഹുമാനപ്പെട്ട സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, മാട്ടൂൽ, ഉസ്താദിന്റെ കാർമ്മികത്വത്തിൽ ഞാൻ ദാംബത്യ ജീവിത്തലേക്ക് കാലെടുത്തു വച്ചു. മാണിയൂരിലെ തന്നെ തണ്ടപ്പുറം ഗ്രാമീണ പെൺകുട്ടി നസീറയാണു ഭാര്യ. അഞ്ജര വയസ് പ്രായമുള്ള മുഹമ്മദ് ഹാദി ഏക മകനാണു.

3 thoughts on “ഞാൻ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>