അന്യമതസ്തരെയും അന്യസ്ത്രീകളെയും പള്ളിയില്‍ വിളിച്ചുവരുത്തി ഖുര്‍-ആന്‍ പരിഭാഷ വിതരണം ചെയ്ത് ജമാ-അതെ ഇസ്ലാമിയുടെ “മതപ്രബോധനം”
കണ്ണുകാണാത്ത ഉമ്മുമക്തൂം (റ) വീട്ടിലേക്ക് വരുംബോള്‍ അന്യപുര്‍ഷന്‍ വരുന്നുണ്ട് നിങ്ങളൊക്ക് അകത്തേക്ക് പോകണമെന്ന് നബി(സ) തങ്ങള്‍ ഭാര്യമാരെ ഉപദേശിക്കുന്ന ഭാഗം സ്വഹീഹായ ഹദീസുകളില്‍ കാണാം. അദ്ദേഹം അന്ധനല്ലേ നബിയേ ഞങ്ങളെ കാണില്ലല്ലൊ എന്ന് ഭാര്യ ചോദിച്ചപ്പോ നിങ്ങളെല്ലാവരും അന്ധരല്ലല്ലൊ എന്നായിരുന്നു ഹബീബിന്റെ മറുപടി.
അന്യസ്ത്രീ പുരുഷന്മാരോട് ഇടപെടുന്നതിന് ഇത്രമാത്രം നിഷ്കര്‍ഷത വെച്ച ഒരു പ്രവാചകന്റെ അനുയായികളാണ്‍ ആ പ്രവാചകനെ പരിചയപ്പെടുത്താന്‍ അന്യസ്ത്രീകളെ പള്ളിയില്‍ തന്നെ വിളിച്ചു വരുത്തി ഔറത് കാണിച്ച് കൂടെ നിന്ന് ചിരിച്ച് ഫോടൊ എടുത്ത് അത് പ്രചരിപ്പിച്ച് “ശക്തമായ ഇസ്ലാമിക പ്രബോധനം” നടത്തുന്നത്. ഖുര്‍-ആന്‍ പരിഭാഷകളാണത്രെ അവര്‍ വിതരണം ചെയ്തത്.
“ഖുര്‍-ആന്‍ കൊണ്ട് ധാരാളം പേര്‍ നേര്‍മാര്‍ഗത്തിലെത്തും, ഖുര്‍-ആന്‍ കൊണ്ട് ധാരാളം പേര്‍ പിഴച്ചുപോകുകയും ചെയ്യും”(വി. ഖുര്‍-ആന്‍)
അല്ലാഹുവേ നീ സത്യം പറഞ്ഞിരിക്കുന്നു.
അമീന്‍ മാണിയൂര്‍
https://www.facebook.com/maniyoorin/