കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ജായത്തിൽ പെട്ട ഒരു പ്രധാന വില്ലേജാണു മാണിയൂർ. ഭൂമിശാസ്ത്ര പരമായി കുന്നുകൾക്കും ചെരുവുകൾക്കുമിടയിലാണെങ്കിലും വയലുകളും കുളങ്ങളും തെങ്ങിൻ തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന ഈ ഭൂ പ്രദേശം പ്രകർതി ഭംഗിയിൽ മുൻപന്തിയിലാണു. വൈവിധ്യങ്ങളായ മതങ്ങളും സംഘടനകളും സജീവമായി നിലകൊള്ളുംബോഴും സമാധാനം കളിയാടുന്നുവെന്നതാണു ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ. തുടങ്ങി എല്ലാ രാഷ്ടീയ പാർട്ടികൾക്കും അവരുടേതായ ഭാഗദേയം ഈ ണ്ണിലുണ്ട്. സി.പി.എം നേത്രത്വം നൽകുന്ന ഇടതുപക്ഷ പ്രസ്ഥാനമാണു സ്വാധീനത്തിലും പ്രവർത്തനത്തിലും ഈ പ്രദേശത്ത് മുന്നിൽ നിൽക്കുന്നത്. സാമുഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനധീതമായി മാനവിക മുഖം കാത്തു സൂക്ഷിക്കുന്നതിൽ മാണിയൂരിലെ എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളും ശ്രദ്ധിച്ചു വരാറുണ്ട്.
ഹിന്ദു മത വിശ്വാസികളും ഇസ്ലാം മ്ത വിശ്വാസികളും ഒരുപോലെ തിങ്ങി വസിക്കുന്ന ഈ പ്രദേശത്ത് മറ്റു മതവിശ്വാസികളും മതമില്ലാത്തവരും തീരെ ഇല്ല തന്നെ എന്നു പറയാം. പണ്ടുമുതലേ സഹുഷ്ണുതയിലും സഹവർത്തത്തിലും വളർന്നു വന്ന പാരംബര്യമുള്ളതിനാൽ ഒരു കുടുംബത്തെ പോലെ അയൽ വാസികളായ ഹിന്ദുക്കളും മുസ്ലിമുകളും ജീവിച്ചു വരുന്നു. ആശുപത്രികളിലേക്കു പോകുംബോൾ കൂട്ടിനായി അയൽ വാസിയായ വത്സലമാരെ കൂട്ടിനു കൂട്ടുന്ന ഖദ്ദിജമാരും പഞ്ജായത്തിലും ബാങ്കുകളിലും പോകുംബോൾ നഫീസമാരെ കൂട്ടിനു കൂട്ടുന്ന യശോദമാരും ഈ മാണിയൂർ പ്രദേശത്തിന്റെ സുന്ദര കാഴ്ചകളാണു. ഈ ജീവിത രീതിയാണു മത വർഗീയതക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും ഈ മണ്ണിൽ തീരെ ഇടം നൽകാതിരുന്നതും!
പാരംബര്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന സുന്നീ വിശ്വാസമാണു മാണിയൂരിലെ മുസ്ലിംകളിൽ എന്നുമുണ്ടായിരുന്നത്. പ്രബലമായ രണ്ടു സുന്നീ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നതൊഴിച്ചാൽ മുജാഹിദ്, ജമാ-അത് പോലുള്ള നവീന പ്രസ്ഥാനങ്ങൾക്ക് ഈ മണ്ണിൽ ഒരു സ്വാധീനവും ഇന്നുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് സുന്നീ വിഭാങ്ങൾ സ്വന്തമായും സംയുക്തമായും ഇരുപതോളം പള്ളികൾ മാണിയൂർ പ്രദേശത്ത് നടത്തി വരുന്നു. ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായി 10 മദ്രസകളും സുന്നീ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായി 5 മദ്രസകളും ഈ പ്രദേശത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.
സംഘടനാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരുപാട് നേതാക്കന്മാരെ സംഭാവന ചെയ്ത മാണിയൂർ പ്രദേശം ആ നേതാക്കന്മാരുടെ പേരു കൊണ്ട് എന്നും പ്രശസ്താമായി കിടക്കുന്നു. സമസ്ത എ.പി. വിഭാഗം കേന്ദ്ര മുശാവറ അംഗമായിരുന്ന മർഹൂം സി.കെ.അബ്ദുല്ല മുസ്ല്യാർ മാണിയൂർ സ്വദേശിയായിരുന്നു. സമസ്ത ഇ.കെ. വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറി ബഹുമാനപ്പെട്ട മാണിയൂർ അഹ്മദ് മുസ്ല്യാർ, എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടരി അഹ്മദ്.കെ.മാണിയൂർ, മുസ്ലിം ലീഗ് മുൻ നേതാവ് അഡ്വ. അഹ്മദ് മാണിയൂർ തുടങ്ങിയവർ ഈ പ്രദേശത്തുകാരാണു. എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ചിന്തകനുമായ എസ്.വി. മുഹമ്മദലി മാസ്റ്റർ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ റഷീദ്.കെ.മാണിയൂർ, സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ ടി.സി.എ.റസാഖ് മാണിയൂർ തുടങ്ങിയവരും ഈ മണ്ണിന്റെ സന്തതികളാണു.
Dear Ameen, good work
thank you!
എവിടെ ഞങ്ങടെ പേരൊക്കെ
ഇൻ ഷാ അല്ലാ… ബ്ലോഗ് തുടങ്ങിയിട്ടല്ലേ ഉള്ളൂ!
Wish you All the best
good attempt…..
keep it up
hearty congratulation..
almighty God may bless you
Barakallahu Feek wa fee amalik