വിവാദങ്ങളോട് എനിക്ക് എന്നും വെറുപ്പാണു…
പക്ഷെ, വെറുത്തിട്ട് കാര്യമില്ലല്ലോ! ലോകം ഉണ്ടായതു മുതലേ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ലോകം അവസാനിക്കുന്നതു വരെ വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. വിവാദങ്ങൾ കൊണ്ട് നേട്ടവും കോട്ടവുമുണ്ട്. ചിലർക്ക് ജീവിക്കണമെങ്കിൽ വിവാദം വേണം. മറ്റു ചിലർ ജീവിക്കുന്നത് തന്നെ വിവാദങ്ങൾക്ക് വേണ്ടിയാണു. എങ്ങിനെ നോക്കിയാലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിവാദവുമായി ബന്ധപ്പെടാത്ത ഒരു മനുഷ്യനുണ്ടോ? ഇല്ല എന്നാണു എന്റെ അഭിപ്രായം. നിങ്ങൾക്കെന്തു തോന്നുന്നു? ക്ഷമിക്കണം പുതിയൊരു വിവാദത്തിനു ഇപ്പോൾ ഞാനില്ല!